DCBOOKS
Malayalam News Literature Website

സൈമണ്‍ ബ്രിട്ടോ രചിച്ച ‘മഹാരാജാസ് അഭിമന്യു-ജീവിതക്കുറിപ്പുകള്‍’ പ്രകാശനം ചെയ്യുന്നു

മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥിയായിരുന്ന കൊല്ലപ്പെട്ട അഭിമന്യുവിനെക്കുറിച്ച് അന്തരിച്ച മുന്‍ എം.എല്‍.എയും എഴുത്തുകാരനുമായിരുന്ന സൈമണ്‍ ബ്രിട്ടോ രചിച്ച മഹാരാജാസ് അഭിമന്യു- ജീവിതക്കുറിപ്പുകള്‍ എന്ന പുതിയ കൃതിയുടെ പ്രകാശനചടങ്ങ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 14-ന് വൈകിട്ട് 3.30ന് എറണാകുളം നോര്‍ത്തിലുള്ള ഇ.എം.എസ് ടൗണ്‍ ഹാളില്‍ വെച്ചാണ് പ്രകാശനം. സി.പി.ഐ.എം നേതാവ് എം.എ. ബേബി സാഹിത്യകാരന്‍ പ്രൊഫ.എം.കെ.സാനുവിന് നല്‍കി പുസ്തകം പ്രകാശനം ചെയ്യും. ഡി സി ബുക്‌സ് പബ്ലിഷിങ് മാനേജര്‍ എ.വി.ശ്രീകുമാര്‍ ചടങ്ങില്‍ പുസ്തകം പരിചയപ്പെടുത്തും.

എസ്.രമേശന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ.എം.എസ് മുരളി, ജോഷി ഡോണ്‍ ബോസ്‌കോ എന്നിവരും പങ്കെടുക്കുന്നു. സൈമണ്‍ ബ്രിട്ടോ രചിച്ച മഹാരാജാസ് അഭിമന്യു- ജീവിതക്കുറിപ്പുകള്‍ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്.

 

Comments are closed.