DCBOOKS
Malayalam News Literature Website

സ്ലാവോയ് സിസെക്കിന്റെ കോവിഡ്കാല ചിന്തകളുടെ പുസ്തകം ‘മഹാമാരി’; ഇപ്പോൾ വിപണിയിൽ

Pandemic!: COVID-19 Shakes the World
Pandemic!: COVID-19 Shakes the World

ലോകത്തെ ഏറ്റവും അപകടകാരിയായ തത്ത്വചിന്തകൻ എന്നറിയെപ്പടുന്ന സ്ലാവോയ് സിസെക് പതിവ് തെറ്റിച്ചില്ല കോവിഡ് മഹാമാരിയെ തത്ത്വചിന്താപരമായി വിശ്ലേഷണം ചെയ്യുന്ന സിസെക്കിന്റെ ഗ്രന്ഥം ‘മഹാമാരി’ വിപണിയിൽ. പുസ്തകത്തിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മലയാള പരിഭാഷ ഇ-ബുക്കായി ആദ്യം വായനക്കാർക്ക് Textലഭ്യമാക്കിയിരുന്നു. പുസ്തകം ഇപ്പോൾ ഡിസി ബുക്സ് ഓൺലൈൻ സ്റ്റോർ വഴിയും വായനക്കാർക്ക് സ്വന്തമാക്കാം.

സാമൂഹികവും സാംസ്‌കാരികവുമായ ഒരു പ്രതിഭാസത്തെക്കുറിച്ചും അദ്ദേഹം എഴുതാതെ പോകാറില്ല. സ്ലാവോയ് സിസെക്കിന്റെ കോവിഡ്കാല ചിന്തകളുടെ പുസ്തകമാണിത്. ലോകം കോവിഡ് മഹാമാരിയിൽ തൂത്തുവാരപ്പെടുമ്പോൾ അതിന്റെ ആന്തരാർത്ഥങ്ങളും വിരോധാഭാസങ്ങളും വൈരുധ്യങ്ങളും പരിശോധിക്കുകയാണ് അതിവേഗചിന്തകനായ സിസെക്. ശുചിമുറിക്കടലാസുകൾ രത്‌നങ്ങളെക്കാൾ വിലപിടിപ്പുള്ളതാകുമ്പോൾ ലോകമാസകലമുള്ള പ്രാകൃതത്വത്തിനും ഭരണ കൂടാധിനിവേശത്തിനും എതിരേ ഒരു പുതുരൂപ കമ്യൂണിസം ഉണ്ടാകേണ്ടതുണ്ടെന്ന് തന്റെ കുതിക്കുന്ന ചിന്തകളിലൂടെ വിവരിക്കുന്നു. വിവർത്തനം: സലീം ഷെരീഫ്, സജീവ് എൻ.യു.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Comments are closed.