DCBOOKS
Malayalam News Literature Website

മഹാകവി പി കവിതാപുരസ്കാരം ഷീജ വക്കത്തിന്

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച  ’അന്തിക്കള്ളും പ്രണയഷാപ്പും’ എന്ന സമാഹാരത്തിനാണ് അംഗീകാരം

മഹാകവി പി സ്മാരക കവിതാപുരസ്കാരം ഷീജ വക്കത്തിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച  ’അന്തിക്കള്ളും Textപ്രണയഷാപ്പും’ എന്ന സമാഹാരത്തിനാണ് അംഗീകാരം. 20,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മഹാകവിയുടെ ചരമവാർഷികദിനമായ 27-ന് വെള്ളിക്കോത്ത് നടക്കുന്ന ചടങ്ങിൽ പി.കുഞ്ഞിരാമൻ നായർ സ്മാരക ട്രസ്റ്റ് ചെയർമാൻ കെ.ജയകുമാർ പുരസ്കാരം സമ്മാനിക്കും.

അന്തിക്കള്ളും പ്രണയഷാപ്പും, കാവ്യഗുണ്ടണ്ട, ജാരന്‍,കട്ടെടുക്കുമേ, രക്തദാഹിയായ് ഒരു ഡ്രാക്കുളക്കവിത, കട്ടിലൊഴിയും മുമ്പ്, പ്രകൃതിചുംബനങ്ങള്‍ തുടങ്ങിയ 46 കവിതകളുടെ സമാഹാരമാണ് ’അന്തിക്കള്ളും പ്രണയഷാപ്പും’. അവതാരിക: വിജയലക്ഷ്മി

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.