DCBOOKS
Malayalam News Literature Website

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി സുഗതകുമാരിയുടെ ‘മഹാഭാരതം’

വിദ്യാദാനം ആരംഭിക്കുന്നതിനു മുമ്പ് ആചാര്യന്‍ വന്ദിച്ചു നില്‍ക്കുന്ന രാജകുമാര
ന്മാരോടു പറഞ്ഞു: ”കുട്ടികളേ, ഞാന്‍ എന്റെ മനസ്സില്‍ ഒരു കാര്യം ഇച്ഛിക്കുന്നു. എന്നില്‍നിന്ന് വിദ്യ നേടിയതിനുശേഷം നിങ്ങളില്‍ ആരത് സാധിച്ചുതരും?” പരസ്പരം നോക്കി മൗനമായി നിന്നു എല്ലാവരും. പക്ഷേ, അര്‍ജുനകുമാരന്‍ മാത്രം മുന്നോട്ടു വന്ന് ഗുരുവിനെ വണങ്ങി: ”ഗുരോ, ഞാന്‍ അത് സാധിച്ചുതരും. ഇത് സത്യം.” ദ്രോണരുടെ കണ്ണുകളില്‍ ആനന്ദാശ്രുക്കള്‍ നിറഞ്ഞു. അദ്ദേഹം അര്‍ജുനനെ മാറോട് ചേര്‍ത്ത് പുണര്‍ന്ന് അനുഗ്രഹിച്ചു.

പഠനം ആരംഭിച്ചു. അസ്ത്രവിദ്യയും എല്ലാവിധ ആയുധങ്ങളുടെ പ്രയോഗവും യുദ്ധതന്ത്രങ്ങളും ആ മഹാചാര്യന്റെ ശിക്ഷണത്തില്‍ രാജകുമാരന്മാര്‍ വീര്യത്താല്‍ പ്രശോഭിക്കുകയായി. അഭ്യാസവിദ്യയില്‍ കീര്‍ത്തികേട്ട് നാനാദേശങ്ങളില്‍ നിന്ന് രാജപുത്രന്മാര്‍ ദ്രോണസവിധത്തില്‍ പഠിക്കാനെത്തിച്ചേര്‍ന്നു. എല്ലാവരിലും മികച്ചുനിന്നു അര്‍ജുനകുമാരന്‍.

ശ്രദ്ധകൊണ്ടണ്ടും കൈവേഗംകൊണ്ടും സൗന്ദര്യംകൊണ്ടും മുമ്പനായിത്തീര്‍ന്ന അവനെ കണ്ടണ്ട് ഗുരു സന്തോഷമാര്‍ന്നു. ഒരുനാള്‍ ഗുരു എല്ലാ ശിഷ്യന്മാരെയും വിളിച്ച് പാത്രങ്ങള്‍ നല്‍കിയിട്ട് ‘ജലം നിറച്ച് വരുവിന്‍’ എന്ന് ആജ്ഞാപിച്ചു. എല്ലാവരും നദിയിലേക്കു പോയി. ആ അവസരം നോക്കി ദ്രോണാചാര്യന്‍ തന്റെ മകനായ അശ്വത്ഥാമാവിന് ചില അപൂര്‍വ്വ അസ്ത്രവിദ്യകള്‍ ഉപദേശിച്ചുതുടങ്ങി. പക്ഷേ, അപ്പോഴേക്കതാ വരുണാസ്ത്രം തൊടുത്ത് കുടത്തില്‍ ജലം നിറച്ച് അര്‍ജുനന്‍ എത്തിക്കഴിഞ്ഞു. ഗുരുപുത്രനോടൊപ്പം അര്‍ജുനനും ആ പ്രത്യേകാഭ്യസനം നേടുകയായി.

എല്ലായ്‌പോഴും അമ്പും വില്ലുമെടുത്തു പരിശീലനം നടത്തുന്ന അര്‍ജുനനെ നോക്കി ഒരുനാള്‍ ഗുരു പാചകക്കാരനോട് കല്പിച്ചു: ”ഒരിക്കലും അര്‍ജുനന് ഇരുട്ടത്തു ഭക്ഷണം നല്‍കരുത്.” അങ്ങനെയിരിക്കെ ഒരു രാത്രി അത്താഴവേളയില്‍ ജ്വലിച്ചുനിന്ന ദീപം കാറ്റത്തു കെട്ടുപോയി. പക്ഷേ, ഊണ് മുടങ്ങിയില്ല. ഉരുളയെടുത്ത കൈ വായിലേക്കുതന്നെ പോകുന്നു. പെട്ടെന്ന് അര്‍ജുനകുമാരന്‍ ചിന്തിച്ചു, ‘നിരന്തരമായ ശീലംകൊണ്ടണ്ടാണല്ലോ ഇരുട്ടത്തും കൈ വായിലേക്കുതന്നെ ചെല്ലുന്നത്. ഇതു പോലെതന്നെയാവണം അസ്ത്രാഭ്യാസത്തിലെ ശീലവും.’ അന്നുമുതല്‍ രാത്രികാലങ്ങളിലും അര്‍ജുനന്‍ ഇരുട്ടത്തു നിന്ന് അസ്ത്രാഭ്യാസം ശീലിച്ചുതുടങ്ങി. ഞാണൊലികേട്ട് വിവരം ഗ്രഹിച്ച ഗുരു ഏറ്റവും സന്തുഷ്ടനായി.

ധനുര്‍വേദം പഠിച്ചതിനുശേഷം ആന, തേര്, കുതിര ഇവമേലേറിയുള്ള യുദ്ധമുറകളും നിലത്തുനിന്നു പടവെട്ടാനും കൂട്ടപ്പടവെട്ടാനും ദ്രോണര്‍ ശിഷ്യന്മാരെ പരിശീലിപ്പിച്ചു. ഗദയും വാളും കുന്തവും തുടങ്ങി എല്ലാ ആയുധങ്ങളുമെടുത്തു പോരാടാന്‍ രാജകുമാരന്മാര്‍ പ്രാപ്തരായി.

അക്കാലത്ത് ഈ കേളികേട്ട് കാട്ടില്‍നിന്ന് ഒരു കുട്ടി, ഏകലവ്യന്‍ ആചാരനെത്തേടി ഹസ്
തിനപുരിയിലെത്തി. ജാതിയില്‍ കാട്ടാളനായഅവനെ ഗുരു ശിഷ്യനായി സ്വീകരിച്ചില്ല. നിരാ
ശനായ ഏകലവ്യന്‍ ഗുരുപാദങ്ങളില്‍ നമസ്‌കരിച്ച് വിടവാങ്ങി. കാട്ടില്‍ച്ചെന്ന് മണ്ണുകൊണ്ടണ്ട് അവന്‍ ദ്രോണാചാര്യരുടെ പ്രതിമ നിര്‍മിച്ചു പൂജതുടങ്ങി. അതിനു മുന്നില്‍ പ്രണമിച്ചിട്ട് എന്നും അവന്‍ അമ്പെയ്ത്തു പരിശീലിക്കാന്‍ തുടങ്ങി. കണ്ണുറപ്പിച്ച്, മനസ്സുറപ്പിച്ച്, തപസ്സുപോലെ ആ കാട്ടാലബാലന്‍ തന്റെ അഭ്യാസം ഒറ്റയ്ക്കു തുടര്‍ന്നു.

കുറച്ചുകാലം കഴിഞ്ഞു. ഒരിക്കല്‍ പാണ്ഡവരാജകുമാരന്മാര്‍ വേട്ടയ്ക്കായി കാട്ടിലെത്തി വിഹരിക്കുമ്പോള്‍ അവരുടെ വേട്ടനായ ദൂരെ നില്‍ക്കുന്ന ഏകലവ്യന്റെ മണം പിടിച്ച് കുരച്ചുകൊണ്ടിരുന്നു. നിമിഷാര്‍ധംകൊണ്ട് നായയുടെ പിളര്‍ന്ന വായില്‍ ഏഴമ്പുകള്‍ തുളഞ്ഞുകയറി. കരഞ്ഞുകൊണ്ടണ്ട് ഓടി യജമാനന്മാരുടെ കാല്‍ക്കല്‍വീണ നായയെയും വായില്‍ തറച്ചിരിക്കുന്ന ഏഴമ്പുകളെയും കണ്ട് അത്ഭുതപ്പെട്ട കുമാരന്മാര്‍ ‘ആരിതു ചെയ്തു?’ എന്നു തിരക്കുകയായി. അകലെ നായയുടെ ശബ്ദം കേട്ടുമാത്രം ഇത്ര സൂക്ഷ്മമായി അമ്പെയ്തുകൊള്ളിച്ചയാളുടെ അപാരമായ സാമര്‍ഥ്യം മനസ്സിലാക്കി വിസ്മയം പൂണ്ട കുമാരന്മാര്‍ അതാരെന്ന് അന്വേഷിച്ചു ചെന്നപ്പോള്‍ മുടിയും താടിയും നീണ്ട, പ്രാകൃതവേഷധാരിയും വികൃതരൂപനുമായ ഒരു കുമാരന്‍ വില്ലുമമ്പുമായി നില്‍ക്കുന്നു.

”താങ്കള്‍ ആരാണ്?” കുമാരന്മാര്‍ ആരാഞ്ഞു. ”ഞാന്‍ ഏകലവ്യന്‍, ദ്രോണാചാര്യരുടെ ശിഷ്യനായ കാട്ടാളക്കുട്ടി.” ഇതുകേട്ട് രാജകുമാരന്മാര്‍ അമ്പരന്നുപോയി. കാട്ടില്‍നിന്ന് മടങ്ങിയ കുമാരന്മാര്‍ മ്ലാനവദനരായി സ്വന്തം കൊട്ടാരങ്ങളിലേക്കു പോയി. അര്‍ജുനന്‍ മാത്രം അസ്വസ്ഥനായി ദ്രോണാചാര്യസവിധത്തിലെത്തി വണങ്ങി:

”ഗുരോ, അവിടുന്നു പറഞ്ഞുവല്ലോ, അസ്ത്രവിദ്യയില്‍ എന്നെക്കാള്‍ മേലെയായിട്ട് ഒരു ശിഷ്യനുമില്ല എന്ന്. പക്ഷേ, ഇന്നു ഞാന്‍ കാട്ടില്‍ കണ്ട ണ്ടനിഷാദകുമാരന്‍ അവിടുത്തെ ശിഷ്യ
നാണ്. എന്നെക്കാള്‍ മികച്ചവനുമാണ്. അതെന്തുകൊണ്ടെണ്ടന്ന് അരുളിയാലും.” അല്പം ചിന്തി
ച്ചുനിന്നിട്ട് ദ്രോണര്‍ അര്‍ജുനനുമൊത്ത് തന്റെ ശിഷ്യനെത്തേടി കാട്ടിലേക്കു യാത്രയായി. അവിടെ ജടയും തോലും ധരിച്ച ആ കുമാരന്‍ ഒറ്റയ്ക്കുനിന്ന് അമ്പെയ്ത്തു പരീശിലിക്കുന്നത് കാണായി. അരികിലെത്തിയ ഗുരുവിനെ നിഷാദകുമാരന്‍ സംഭ്രമത്തോടെ ഓടിച്ചെന്ന് നമസ്‌കരിച്ച് കൈകൂപ്പി നിന്നു. ”ഞാന്‍ ഏകലവ്യന്‍, അവിടുത്തെ ശിഷ്യന്‍” എന്നറിയിച്ചു. അവനെയും അവന്റെ നെടുംവില്ലിനെയും അവന്‍ കളിമണ്ണുകൊണ്ടുണ്ടണ്ടാക്കി പൂജിച്ചു വെച്ചിരിക്കുന്ന തന്റെ രൂപത്തെയും നോക്കിക്കണ്ട ദ്രോണര്‍ ഇങ്ങനെ ആവശ്യപ്പെട്ടു: ”ഏകലവ്യാ, നീ എന്റെ ശിഷ്യനാണെങ്കില്‍, എനിക്ക് ഗുരുദക്ഷിണ തരിക.”

”ഗുരോ, എന്റെ ദൈവമേ, ഇവന്‍ എന്താണ് അവിടുത്തേക്കു നല്‍കേണ്ടണ്ടത്? കല്പിച്ചാലും. എന്തുതന്നെയായാലും ഇവന്‍ നല്‍കുമല്ലോ” എന്ന ഏകലവ്യന്റെ വാക്കുകള്‍ കേട്ട് ദ്രോണര്‍ കഠോരമായ വാക്കുകള്‍ പറയുകയായി: ”ഏകലവ്യാ നിന്റെ വലത്തേ കൈയുടെ പെരുവിരല്‍ എനിക്കു തരിക!” ഈ ഘോരമായ കല്പനകേട്ട കാട്ടാളകുമാരന്‍ ആ നിമിഷംതന്നെ കത്തിയെടുത്ത് തന്റെ വലംകൈയിലെ തള്ളവിരല്‍ അറുത്ത് ഒരു ഇലയില്‍വച്ച് ഗുരുപാദത്തില്‍ സമര്‍പ്പിച്ച് നമസ്‌കരിച്ചു. തന്റെ വാക്ക് സത്യമായതില്‍ തൃപ്തിപൂണ്ടണ്ട ദ്രോണര്‍ ഏകലവന്യനെ അനുഗ്രഹിച്ചു മടങ്ങി.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.