DCBOOKS
Malayalam News Literature Website

ലാല്‍ ജോസിന്റെ ‘മദ്രാസില്‍ നിന്നുള്ള തീവണ്ടി’; പുസ്തകചര്‍ച്ച ആഗസ്റ്റ് 30ന്

ലാല്‍ ജോസിന്റെ ‘മദ്രാസില്‍ നിന്നുള്ള തീവണ്ടി’ എന്ന പുസ്തകത്തെ ആസ്പദമാക്കി നടക്കുന്ന ചര്‍ച്ച ആഗസ്റ്റ് 30ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം ഡി സി- ലുലു ബുക്ക് ഫെയര്‍, റീഡിങ് ഫെസ്റ്റിവല്‍ വേദിയില്‍ നടക്കും. ലാല്‍ ജോസ്, ജി ആര്‍ ഇന്ദുഗോപന്‍, മുരളി ഗോപി, പ്രിയങ്ക നായർ, എം ശബരീഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ലാല്‍ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകള്‍ എന്ന സിനിമയെക്കുറിച്ചുള്ള ചര്‍ച്ചയും വേദിയിൽ നടക്കും. ഡി സി ബുക്‌സും തിരുവനന്തപുരം ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി- ലുലു ബുക്ക് ഫെയര്‍, റീഡിങ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് പുസ്തകചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്.

Comments are closed.