DCBOOKS
Malayalam News Literature Website

‘മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം’ 20% വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇന്ന് കൂടി അവസരം

madhavikutty

‘മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം’ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്കിതാ ഇന്ന് കൂടി അവസരം.മാധവിക്കുട്ടിയുടെ കഥകള്‍ സമാഹരിച്ച് ഡിസി ബുക്‌സ് പുറത്തിറക്കിയ  899 രൂപാ മുഖവിലയുള്ള  ‘മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം’ 20% വിലക്കുറവില്‍ 699 രൂപയ്ക്ക് വായനക്കാര്‍ക്ക് ഇപ്പോള്‍ സ്വന്തമാക്കാം. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍  ഇന്ന് കൂടി  ഈ ഓഫര്‍ ലഭ്യമാകും.

മനുഷ്യമനസ്സിന്റെ ലോലതലങ്ങള്‍ അനാവൃതമാക്കുന്ന ഭാവനകളുടെ ചക്രവര്‍ത്തിനിയാണ് മാധവിക്കുട്ടി എന്ന കമലാദാസ്. ഹൃദയത്തിന്റെ ആഴങ്ങളില്‍ അസ്വാസ്ഥ്യം പടര്‍ത്തുന്ന അനുഭവങ്ങള്‍ സ്വന്തം രക്തത്തില്‍ മുക്കി എഴുതിയവയാണ് അവരുടെ രചനകള്‍. സമൂഹമനസിലെ പ്രിയസത്യങ്ങളെയും അപ്രിയ സത്യങ്ങളെയും, സ്വസമുദായത്തിന്റെ പൊയ്മുഖങ്ങളെയും ധൈര്യപൂര്‍വ്വം ആവിഷ്‌കരിച്ചതിന്റെ പേരില്‍ വിവാദങ്ങളില്‍ അകപ്പെടുകയും ഏറെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത എഴുത്തുകാരികൂടിയാണ് ഇവര്‍.

‘കാലം ജീനിയസിന്റെ പാദവിമുദ്രകള്‍ നല്‍കി അംഗീകരിച്ച മാധവിക്കുട്ടി സമകാലിക മൂല്യങ്ങള്‍ക്ക് വിപരീതമായി നിര്‍മ്മിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്’ എന്നാണ് കെ പി അപ്പന്‍ ‘എന്റെ കഥ‘യെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.