DCBOOKS
Malayalam News Literature Website

‘മലയാളിയുടെ പെങ്ങളും അമ്മയും- മാക്കം എന്ന പെണ്‍തെയ്യം’; വെബിനാര്‍ നാളെ

നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് കാഞ്ഞാങ്ങാടിന്റെ നേതൃത്വത്തിലുള്ള സാഹിത്യവേദി സംഘടിപ്പിക്കുന്ന ‘മലയാളിയുടെ പെങ്ങളും അമ്മയും- മാക്കം എന്ന പെണ്‍തെയ്യം’ വെബിനാര്‍ നാളെ (12 നവംബര്‍ 2020)വൈകുന്നേരം 7 മണിക്ക് നടക്കും. അംബികാസുതന്‍ മാങ്ങാടിന്റെ ഏറ്റവും പുതിയ പുസ്തകം ‘മാക്കം എന്ന പെണ്‍തെയ്യം’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് വെബിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.

അംബികാസുതന്‍ മാങ്ങാട്, ഡോ. ഇ. ഉണ്ണികൃഷ്ണന്‍, സി പി ശുഭ എന്നിവര്‍ പ്രഭാഷണം നടത്തും. അംബികാസുതന്‍ മാങ്ങാട്, വി വജയകുമാര്‍, ഡോ ഷീജ കെ പി രമേശന്‍ കെപി, ഡോ ധന്യ കീപ്പേരി, ഡോ അനു എ പി, അഞ്ജലി ശ്രീനിവാസന്‍, ജൂന ഷെറിന്‍, ജ്യോതിഷ ഷാജീന്ദ്രന്‍, ശ്രീധ കെ നമ്പ്യാര്‍, ആദിത്യ വി , അഖില്‍ പി മാധവ് എന്നിവര്‍ വെബിനാറില്‍ പങ്കെടുക്കും.

മാക്കം എന്ന പെണ്‍തെയ്യം വാങ്ങാന്‍ സന്ദര്‍ശിക്കൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.