DCBOOKS
Malayalam News Literature Website

എം ടി ക്വിസ് ; നിങ്ങള്‍ക്കും പങ്കെടുക്കാം

മലയാളത്തിന്റെ സുകൃതം എം ടി വാസുദേവന്‍നായര്‍ നവതിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എം ടി എന്ന മലയാളത്തിന്റെ മഹാപ്രതിഭയെ അടുത്തറിയാന്‍ ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന ക്വിസില്‍ ഇപ്പോള്‍ പ്രിയവായനക്കാര്‍ക്കും പങ്കെടുക്കാം.

രണ്ട് ഘട്ടമായാണ് ക്വിസ് സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 15 മുതല്‍ 22 വരെ നടക്കുന്ന ആദ്യ ഘട്ടത്തില്‍ പത്ത് ചോദ്യങ്ങളുണ്ടാകും. ഏറ്റവും കൂടുതല്‍ ശരിയുത്തരം നല്‍കുന്നവരില്‍ നിന്നും ദക്ഷിണ-മധ്യ-ഉത്തര കേരളത്തില്‍ നിന്നായി ആകെ മൊത്തം പതിനഞ്ചു പേരെ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കും. അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ടാം ഘട്ടത്തില്‍ ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാം. മലയാത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഈ ഘട്ടത്തില്‍ നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കും. അതില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്നവരാകും ക്വിസിലെ വിജയി.

എം ടി-യുടെ കൃതികൾ, ചലച്ചിത്രങ്ങൾ പുരസ്‌കാരങ്ങള്‍… തുടങ്ങി വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പത്ത് ചോദ്യങ്ങളാണ് ക്വിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ക്വിസില്‍ പങ്കെടുക്കാന്‍ ക്ലിക്ക് ചെയ്യൂ

എം ടി വാസുദേവന്‍ നായരുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.