DCBOOKS
Malayalam News Literature Website

എം.പി. ശങ്കുണ്ണി നായരുടെ ജന്മവാര്‍ഷികദിനം

സംസ്‌കൃത പണ്ഡിതനും സാഹിത്യനിരൂപകനും ഗവേഷകനുമായിരുന്നു എംപി ശങ്കുണ്ണി നായര്‍. മൗലികമായ കണ്ടെത്തലുകള്‍ കൊണ്ട് ശ്രദ്ധേയനായ എം.പി. ശങ്കുണ്ണി നായരുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്.

അനാദൃശമായ ഗഹനതയും ആധികാരികതയും ഉള്ളവയായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍ അധികവും. 1917 മാര്‍ച്ച് 4ന് പാലക്കാട് പട്ടാമ്പിക്കടുത്തുള്ള മേഴത്തൂരിലായിരുന്നു ശങ്കുണ്ണി നായരുടെ ജനനം. പട്ടാമ്പി സംസ്‌കൃത പാഠശാലയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പാവറട്ടി സംസ്‌കൃത കോളജിലും മദിരാശി പച്ചയ്യപ്പാസ് കോളജിലും അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി, ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ശങ്കുണ്ണി മാഷിനെ തേടിയെത്തി.ഒന്നിനെപ്പറ്റി ചോദിച്ചാല്‍ അതുമായി ബന്ധപ്പെട്ട ഇതര കാര്യങ്ങളെക്കൂടിയും സ്പര്‍ശിക്കുന്ന ബഹുവിദ്യാസ്പദമായ സംവാദരീതിയായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത.

കാളിദാസ നാടക വിമര്‍ശം (സംസ്‌കൃതം), കത്തുന്ന ചക്രം (1986), അഭിനവ പ്രതിഭ (1989),
നാടകീയാനുഭവം എന്ന രസം (1989), ഛത്രവും ചാമരവും എന്നിവയാണ് പ്രധാന കൃതികള്‍.
2006 നവംബര്‍ 10ന് അന്തരിച്ചു.

Comments are closed.