DCBOOKS
Malayalam News Literature Website

കൊറോണയ്ക്കെതിരെ ഒരു സാംസ്‌കാരിക പ്രതിരോധം പുസ്തകവായനയിലൂടെ സാധ്യമാകും; പുസ്തകശാലകൾ തുറക്കുന്നതിലെ ആശ്വാസം പങ്കിട്ട് ജോണി എം എൽ

ഒരു മഹാമാരിയുടെ വരവോടെ ലോകമാകെ ഇന്ന് ഭീതിയുടെ നിഴലിൽ ആണ്. ആരോഗ്യമുള്ള ഒരു സമൂഹത്തിനായി എല്ലാവരും വീടിനുള്ളിൽ തന്നെ ചിലവഴിക്കുന്നു. നിലവിലെ സ്ഥിതി പലരിലും ഒരു ഒറ്റപ്പെടലിന്റെ അവസ്ഥ സൃഷ്ടിച്ചേക്കാം. കൊറോണക്കാലത്ത് മനസാന്നിധ്യം കൈവെടിയാതിരിക്കാൻ പലരും വായനയെയാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ ചൊവ്വ, വെള്ളി ദിവസങ്ങളിൽ പുസ്തകശാലകൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പുസ്തകശാലകൾ തുറക്കുന്നതിലെ ആഹ്ലാദവും ആശ്വാസവും പങ്കിട്ട് വിവർത്തകൻ ജോണി എം എൽ.

കൊറോണയെ തുടർന്ന് വളരെ പെട്ടെന്ന് ഇത്തരത്തിലുള്ള ഒരു ലോക്ക്ഡൗൺ പ്രതീഷിച്ചിരുന്നതേ ഇല്ല. ഡിസി ബുക്‌സ് ഉൾപ്പെടെയുള്ള പുസ്തകശാലകളിൽ പോവുകയും കൂട്ടുകാരും ഒന്നിച്ച് പുസ്തകങ്ങൾ ബ്രൗസ് ചെയ്യുകയും ചെയ്തിരുന്നു. സർക്കാരിനോട് പുസ്തകശാലകൾ തുറക്കാൻ സമൂഹമാധ്യമങ്ങൾ വഴി ഉൾപ്പെടെ നിരന്തരം ആവശ്യപ്പെട്ടിരുന്നു. അൽപ്പം വൈകിയാണെങ്കിലും പുസ്തകശാലകൾ തുറക്കാൻ അനുമതി ലഭിച്ചു. ഡിസി ബുക്ക്സ് സ്റ്റോറിൽ പോയി. നേരത്തെ നോക്കി വച്ചിരുന്ന പല പുസ്തകങ്ങളും ചൊവ്വ വെള്ളി ദിവസങ്ങളിൽ പോയി വാങ്ങണം.

തസ്കരൻ, മണിയൻപിള്ളയുടെ ആത്മകഥയാണ് ഇപ്പോൾ വായിക്കുന്നത്. വായിക്കാൻ ആഗ്രഹിച്ച നിരവധി പുസ്തകങ്ങൾ ഡിസി ബുക്സിൽ കണ്ടുവെച്ചരിക്കുന്നു. എഴുതാനുള്ള ഒരു മെന്റൽ ഡ്രൈവ് വരാറില്ല. മിക്കവാറും എല്ലാ എഴുത്തുകാരുമായും ഫോണിൽ ബന്ധപ്പെട്ടപ്പോൾ മനസ്സിലായത് എഴുത്തു എന്ന് പറയുന്നത് അത്ര സജീവമായ പ്രക്രീയ അല്ല. ലോകത്തെ എല്ലാ മനുഷ്യരും കൊറോണ വൈറസ് എന്നതിനെ കുറിച്ച് അറിയാനുള്ള ആകാംക്ഷയിലായിരുന്നു. അത് വളരെ ആകാംക്ഷപ്പെടുത്തുന്നതായിരുന്നു. ക്രീയേറ്റീവ് ആയ റൈറ്റിംഗ്‌സ് ഒന്നും ഉണ്ടായിട്ടില്ല. സോഷ്യൽ മീഡിയയിൽ നടന്ന ചില എൻഗേജ്മെന്റ്സ് മാത്രമാണ് ഉണ്ടായത്.

പുസ്തക്കടകൾ തുറക്കുന്നത് ഒരു തണലിനപ്പുറമുള്ള ഒരു വെളിച്ചം കാണുന്നത് പോലെയാണ്. നമുക്ക് വീണ്ടും സർഗാത്മകപ്രവർത്തികളിലേക്ക് കടക്കാനുള്ള വഴി. പുസ്തക്കടകളിൽ പോയി ആ അന്തരീക്ഷത്തിൽ പുസ്തകങ്ങൾ ബ്രൗസ് ചെയ്യുന്നതും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. പുസ്തകങ്ങൾ വാങ്ങുന്നത് പോലെ തന്നെയാണ് ഇതും. ഡിസി ബുക്‌സ് ഉൾപ്പെടെയുള്ള പുസ്തകശാലകൾ തുറന്നതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. എല്ലാവരും പുസ്തകശാലകളിൽ പോകുക. കൊറോണയ്ക്കെതിരെ ഒരു സാംസ്‌കാരിക പ്രതിരോധം ആവശ്യമാണ്,അത് പുസ്തകവായനയിലൂടെ സാധ്യമാകും.

Comments are closed.