DCBOOKS
Malayalam News Literature Website

ലിപിന്‍ രാജിന്റെ ഏറ്റവും പുതിയ പുസ്തകം ‘എ ഫീനിക്‌സ് വിത്ത് ബ്രോക്കണ്‍ വിംഗ്‌സ്’ ഇപ്പോള്‍ ഇ-ബുക്കായി വായിക്കാം 

“നഷ്ടപ്പെട്ട സ്വപ്നങ്ങളെയും യാഥാർഥ്യങ്ങളെയും ഓർത്തു നിലവിളിക്കുന്നവർ അധീരരാണ്.ലക്ഷ്യത്തിൽ നിന്നും അധികം ദൂരെയല്ല,വിജയികളും പരാജിതരും.യഥാർത്ഥത്തിൽ വിജയികളും പരാജിതരും നടത്തുന്നത് ഒരേ ഞാണിമേൽക്കളിയാണ്.വിജയികൾ വിജയത്തിലേക്കുള്ള ദൂരം കുറയ്ക്കാൻ നോക്കുമ്പോൾ പരാജിതർ വിജയത്തിലേക്കുള്ള ദൂരത്തെപ്പറ്റി ശരിയായ അറിവുള്ളവരായിരിക്കില്ല.അതിനാൽ തന്നെ വിജയമെന്നത് ആപേക്ഷികവും പരാജയമെന്നത് സ്ഥായിയല്ലാത്തതുമാണ്”

ആയിരക്കണക്കിന് വായനക്കാര്‍ക്ക് ആത്മ വിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമായി മാറിയ ലിപിന്‍ രാജ്  എന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്റെ ”ഫൗണ്ടേഷൻ ദിനങ്ങൾ” എന്ന  കഥയില്‍ നിന്നുള്ള വാക്കുകളാണിത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം ‘എ ഫീനിക്‌സ് വിത്ത് ബ്രോക്കണ്‍ വിംഗ്‌സ്’  ഇ-ബുക്കായി പുറത്തിറങ്ങി. ഡിസി ബുക്‌സ് ഇ-ബുക്‌സ്റ്റോറില്‍ നിന്നും പ്രിയ വായനക്കാര്‍ക്ക് പുസ്തകം ഡൗണ്‍ലോഡ് ചെയ്ത് വായിക്കാം. വിജയം മാത്രം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും ആ വിജയത്തെ എത്തിപ്പിടിക്കാന്‍ പ്രചോദനമാകുന്ന പുസ്തകമാണ് ‘എ ഫീനിക്‌സ് വിത്ത് ബ്രോക്കണ്‍ വിംഗ്‌സ്’.

ഉദ്ദേശിച്ച ഉയരങ്ങളിലെത്താന്‍ സ്വന്തം ചാരത്തില്‍ നിന്ന് പറന്നുയര്‍ന്ന ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെയായിരുന്നു ലിപിന്‍ രാജ് എന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍. തകര്‍ന്ന ചിറകുള്ള ഒരു ഫീനിക്‌സിന് അത് നെയ്ത് കൂട്ടിയ സ്വപ്‌നങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമോ? ഇത് ത്യാഗത്തിന്റെ കഥയല്ല, നിശ്ചയദാര്‍ഢ്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും കഥയാണ്.

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.