DCBOOKS
Malayalam News Literature Website

ശ്രീപാര്‍വ്വതിയുടെ ഏറ്റവും പുതിയ നോവല്‍ ‘ലില്ലി ബെര്‍ണാഡ്’; കവര്‍ച്ചിത്രപ്രകാശനം ഇന്ന്

പോയട്രി കില്ലറിനു ശേഷം ശ്രീപാര്‍വ്വതിയുടേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ നോവല്‍ ‘ലില്ലി ബെര്‍ണാഡി’ ന്റെ കവര്‍ച്ചിത്രപ്രകാശനം ഇന്ന് (23 ജൂലൈ 2022 ). ഉണ്ണി മുകുന്ദൻ, പ്രശാന്ത് നായര്‍ ഐ എ എസ്,  ജിയോ ബേബി, അരുണ്‍ ഗോപി, ലാജോ ജോസ്, അഭിലാഷ് പിള്ള എന്നിവര്‍ ചേര്‍ന്ന് വൈകുന്നേരം 4 മണിക്ക് ഫേസ്ബുക്കിലൂടെയാണ് കവര്‍ചിത്രം പ്രകാശനം ചെയ്യുക.

സുപ്രസിദ്ധ ചലച്ചിത്ര താരം ലില്ലി ബെര്‍ണാഡിന്റെ മരണരഹസ്യം കണ്ടെത്താൻ ലില്ലി ബെര്‍ണാഡി’ലൂടെ ഡെറിക്ക് ജോൺ വീണ്ടും എത്തുകയാണ്. ഒരു കൊലപാതകവും അതിന്റെ പിന്നിലെ നിഗൂഢതയും ഡെറിക് ജോണ്‍ അനാവരണം ചെയ്യുന്നു.

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും നിങ്ങളുടെ കോപ്പികള്‍ പ്രീബുക്ക് ചെയ്യാം.

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.