DCBOOKS
Malayalam News Literature Website

ശ്രീപാര്‍വ്വതിയുടെ ‘ലില്ലി ബെര്‍ണാര്‍ഡ്’; പുസ്തകപ്രകാശനം ഇന്ന്

പോയട്രി കില്ലറിനു ശേഷം പുറത്തിറങ്ങുന്ന ശ്രീപാര്‍വ്വതിയുടെ ഏറ്റവും പുതിയ നോവല്‍ ‘ലില്ലി ബെര്‍ണാഡ്’ ലുലു ബുക്ഫെസ്റ്റ് വേദിയിൽ വെച്ച് ആഗസ്റ്റ് 4ന്  പ്രകാശനം ചെയ്യും. കൊച്ചി ലുലുമാളില്‍ വൈകുന്നേരം 5.30ന് നടക്കുന്ന പുസ്തകപ്രകാശന ചടങ്ങില്‍ അശ്വതി ശ്രീകാന്ത്, അരുണ്‍ ഗോപി, ശ്രീപാര്‍വ്വതി എന്നിവര്‍ പങ്കെടുക്കും. കൊച്ചി ലുലുമാളും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന  ‘ലുലു ബുക്ഫെസ്റ്റ്’ ആഗസ്റ്റ് 7ന് അവസാനിക്കും.

ശ്രീപാർവ്വതിയുടെ പുതിയ കുറ്റാന്വേഷണ നോവലാണ് ലില്ലി ബെര്‍ണാഡ്’ . പോയട്രി കില്ലർ എന്ന മുൻ നോവലിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡെറിക്ക് ജോൺ മുഖ്യ കഥാപാത്രമാവുന്ന ലില്ലി ബെർണാഡ് ഒരു ചലച്ചിത്ര താരത്തിന്റെ മരണവും അതിനു പിന്നിലുള്ള ദുരൂഹതകളെയും അവതരിപ്പിക്കുന്നു.

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.