DCBOOKS
Malayalam News Literature Website

വിനോയ് തോമസിനോട് സംവദിക്കാം

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ വിനോയ് തോമസുമായി വായനക്കാര്‍ക്ക് സംവദിക്കാം. ഇന്ന് (20 മാര്‍ച്ച് Text2023) ഉച്ചതിരിഞ്ഞ് 3.30ന് ന്യൂഡല്‍ഹിയിലെ ഷെല്‍ഫ്ബുക്ക് സ്റ്റോറിൽ പെന്‍ഗ്വിന്‍ ബുക്‌സ് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് വിനോയ് തോമസ് പങ്കെടുക്കുന്നത്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘പുറ്റ്‘ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ‘anthill’ -നെ മുന്‍നിര്‍ത്തി വിനോയ് തോമസ് വായനക്കാരുമായി സംസാരിക്കും.

നന്ദകുമാർ കെ യാണ് ‘പുറ്റ്’ നോവൽ ‘Anthill’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. പെൻഗ്വിനാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുടുംബം, മതം, പ്രസ്ഥാനം എന്നിങ്ങനെയുള്ള പാടികളില്‍ നിന്നും കുതറിത്തെറിക്കാന്‍ കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകള്‍കൊണ്ട് നിര്‍മ്മിച്ചതാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച വിനോയ് തോമസിന്റെ ‘പുറ്റ്‘ എന്ന നോവല്‍.

 

Comments are closed.