DCBOOKS
Malayalam News Literature Website

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം നവംബറിൽ

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് നവംബർ 1 മുതൽ 7 വരെ നിയമസഭാ അങ്കണത്തിൽ വച്ച് നടത്തും. വൈവിധ്യം കൊണ്ടും പൊതുജനപങ്കാളിത്തംകൊണ്ടും കഴിഞ്ഞ പുസ്തകോത്സവം ഏറെ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചിരുന്നുവെന്നും രണ്ടാം പതിപ്പ് കൂടുതൽ മികവോടെ സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ നിയമസഭാ സെക്രട്ടേറിയറ്റ് ആരംഭിച്ചുകഴിഞ്ഞതായും സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിവിധ വിഷയങ്ങളിൽ വിദഗ്ധരെ ഉൾക്കൊള്ളിച്ച് പാനൽ ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ, വിഷൻ ടാസ്ക്, പുസ്തക പ്രകാശനം, മീറ്റ് ദ ആതർ, മുഖാമുഖം, ബുക്ക് സൈനിങ്‌, ബുക്ക് റീഡിങ്‌ തുടങ്ങി നിരവധി പരിപാടികൾകൊണ്ടും  ജനങ്ങളുടെ സജീവപങ്കാളിത്തംകൊണ്ടും ആദ്യപതിപ്പ് ഏറെ ശ്രദ്ധനേടിയിരുന്നു. സംസ്ഥാനത്തെ മുഴുവൻ പുസ്‌തക പ്രസാധകരും ദേശീയ, അന്തർദ്ദേശീയ തലങ്ങളിലെ പ്രമുഖപ്രസാധകരും മേളയുടെ ഭാഗമായിരുന്നു.

Comments are closed.