DCBOOKS
Malayalam News Literature Website

പൗലോ കൊയ്‌ലോയുടെ ‘ആല്‍കെമിസ്റ്റ്’ ഏറ്റവും പ്രിയപ്പെട്ട പുസ്തകം; വെളിപ്പെടുത്തി ലെബ്രോണ്‍ ജെയിംസ്

ഏറ്റവും പ്രിയപ്പെട്ട പുസ്തകം ഏതെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരം ലെബ്രോണ്‍ ജെയിംസ്. പൗലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റാണ് തന്റെ ഇഷ്ടപുസ്തകമെന്ന്
അദ്ദേഹം ട്വിറ്ററിലൂടെ ആരാധകരോട് പറഞ്ഞു.

ട്വിറ്ററിലെ ചോദ്യോത്തരവേളയില്‍ കുട്ടിയായിരുന്നപ്പോഴും മുതിര്‍ന്നശേഷവും വായിക്കാന്‍ ഇഷ്ടപ്പെടുന്ന പുസ്തകം ഏതെന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ലെബ്രോണ്‍ ജെയിംസ് തന്റെ പ്രിയ പുസ്തകത്തിന്റെ പേര് കുറിച്ചത്.

പുസ്തകങ്ങളെയും വായനയെയും ഏറെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് ലെബ്രോണ്‍.

പൗലോ കൊയ്‌ലോയുടെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കാവുന്ന നോവലാണ് ‘ദി ആല്‍കെമിസ്റ്റ്’. 1988ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട, സാഹിത്യ ലോകത്ത് വിസ്മയം തീര്‍ത്ത ഈ കൃതി ഇതിനകം എഴുപതിലധികം ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു കഴിഞ്ഞു. ഏറ്റവും കൂടുതല്‍ ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിച്ചിരിക്കുന്ന ഏഴുത്തുകാരന്റെ പുസ്തകം എന്ന ബഹുമതി നേടിയ ആല്‍കെമിസ്റ്റ് ജീവിതത്തിലൂടെ സന്ദേഹിയായ ഒരു മനുഷ്യന്‍ നടത്തുന്ന തീര്‍ത്ഥയാത്രയുടെ കഥ പറയുന്ന പുസ്തകമാണ്. ആട്ടിന്‍ പറ്റത്തെ മേയിച്ചു നടന്ന സാന്റിയാഗോ എന്ന ഇടയബാലന്‍ ഒരു സ്വപ്‌ന ദര്‍ശനത്തിന്റെ പ്രേരണയില്‍ നിധി തേടി നടത്തുന്ന യാത്രയിലൂടെയാണ് കഥ വികസിക്കുന്നത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.