DCBOOKS
Malayalam News Literature Website

കുഞ്ഞാലി മരക്കാരും, മരക്കാന്മാരും

രാജീവ് ശിവശങ്കർ എഴുതിയ “കുഞ്ഞാലിത്തിര” എന്ന നോവലിന്  ഡോ.നാട്ടുവള്ളി ജയചന്ദ്രന്‍ എഴുതിയ വായനാനുഭവം.

കുഞ്ഞാലി മരക്കാരും, മരക്കാന്മാരും സിനിമയുടെ പേരിൽ കൂടുതൽ ചർച്ചയാകുന്നു. നല്ലതു തന്നെ. ആളുകളൊന്നും കൂടുതൽ കടന്നു ചെല്ലാതിരുന്ന വടകരക്കടുത്ത ഇരിങ്ങൽ കുഞ്ഞാലി മരക്കാർ മ്യൂസിയത്തിലേക്ക് ആളുകൾ വന്നു തുടങ്ങി. യഥാതഥമായ വിവരങ്ങളൊന്നും ലഭ്യമല്ല. അതിനാൽ സിനിമക്കുവേണ്ടി, സംവിധായകന്റെ കുഞ്ഞാലി മരക്കാരെയാണ് അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ. പല ചരിത്ര രേഖകളും Textനോക്കിയപ്പോൾ കണ്‍ഫ്യൂസ്ഡ് ആയതിനെ തുടർന്ന് സ്വന്തം കുഞ്ഞാലി മരക്കാരുണ്ടാക്കി.

സംവിധായകനും, നിർമ്മാതാവും, മുഖ്യധാര നടന്മാരും “കുഞ്ഞാലിത്തിര” എന്ന രാജീവ് ശിവശങ്കർ എഴുതിയ (പഠനാനന്തര, വസ്തു നിഷ്ഠമായി എഴുതിയ) നോവൽ വായിച്ചുവോ എന്ന് അറിയില്ല. അത്ഭുതപ്പെടുത്തിയത് ഒരു നോവൽ എഴുതുന്നതിനു ഇത്രമാത്രം പഠനങ്ങൾ ആവശ്യമുണ്ടോ എന്നതാണ്. വായിച്ചു കഴിഞ്ഞാൽ അതാണ് വേണ്ടതെന്ന് വ്യക്തമാകും. 5 വർഷമെങ്കിലും കുഞ്ഞാലിത്തിരക്കായി രാജീവ് ചിലവിട്ടിട്ടുണ്ടാകണം. എത്രയെത്ര കഥാപാത്രങ്ങൾ, കഥകൾ, ഭാഷയുടെ തന്നെ വൈവിധ്യങ്ങൾ. രണ്ട് മാസം മുൻമ്പ്  മോഹൻലാലിനെ കേരളത്തിൽ വച്ചു കണ്ടപ്പോൾ ഈ കാര്യം സൂചിപ്പിക്കുവാൻ വിട്ടുപോവുകയായിരുന്നു. പോർച്ചുഗീസുകാരുടെ കാലത്ത് ഉപയോഗിച്ചിരുന്ന, കുഞ്ഞാലി നാലാമത്തെ വാൾ കടൽത്തിരക്കു നടുവിലേക്ക് തുളഞ്ഞുകയറുന്ന മുഖ ചിത്രം അനുഭവം തന്നെയാണ്.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.