DCBOOKS
Malayalam News Literature Website

ജിനീഷ് പി.എസിന്റെ ‘കുഞ്ഞാലിമരയ്ക്കാര്‍ സമരവും സാന്നിധ്യവും’; പുസ്തകപ്രകാശനം ബുധനാഴ്ച

ജിനീഷ് പി.എസിന്റെ ‘കുഞ്ഞാലിമരയ്ക്കാര്‍ സമരവും സാന്നിധ്യവും’ എന്ന പുസ്തകത്തിന്റെ പ്രകാശനം ബുധനാഴ്ച (5 ജനുവരി 2021) നടക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍വെച്ച് നടക്കുന്ന പ്രകാശനച്ചടങ്ങില്‍ മുന്‍ മന്ത്രി എം.എ. ബേബി പുസ്തകം പ്രകാശനം ചെയ്യും. കേഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന.ഫിലിപ്പ് പുസ്തകം ഏറ്റുവാങ്ങും. ഡോ.രാജേന്ദ്രന്‍ എടത്തുംകര പുസ്തകപരിചയം നടത്തും. ജിനീഷ് പി എസ്, ഡോ.സി.പി. ബേബി ഷീബ, കെ.ടി.കുഞ്ഞിക്കണ്ണന്‍, ഡോ.ഒ.കെ. ഉദയകുമാര്‍, ഡോ.പി.പി. അബ്ദുള്‍ റസാഖ്, ഡോ.എ.കെ. അബ്ദുള്‍ഹക്കിം, ഷിനു പി.എം എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

കോഴിക്കോടിന്റെ ചരിത്രപരമായ ഉയര്‍ച്ചയില്‍ സാമൂതിരിയുടെ അനിഷേധ്യമായ നേതൃത്വത്തെ പുകഴ്ത്തി അവരുടെ ഭരണനിപുണതയെകുറിച്ച് വാചാലരാകുന്നവര്‍, കോഴിക്കോടന്‍ പെരുമയുടെ അടിസ്ഥാനം കടല്‍ കടന്നുള്ള കച്ചവടമാണെന്നുള്ള വാസ്തവം പലപ്പോഴും മറന്നുപോയിരുന്നു. കോഴിക്കോടന്‍ തുറമുഖത്തേക്ക്, അറബികളുടെയും ചീനരുടെയും ആഫ്രിക്കക്കാരുടെയും കപ്പല്‍വ്യൂഹങ്ങള്‍ കച്ചവടത്തിനായി വരുമ്പോള്‍ ഈ തീരത്തെ, കടലിനെ, കാത്തുപോന്നിരുന്നവര്‍ മാപ്പിളമാരായിരുന്നു. ആ കണ്ണിയിലെ പ്രമുഖനായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍മാര്‍. മലബാറിന്റെ സമ്പന്നമായ വണിക്ക്-നാവിക പാരമ്പര്യത്തിന്റെ പതാക വാഹകരായ കുഞ്ഞാലി മരയ്ക്കാര്‍മാരുടെ ജീവിതത്തെ രേഖപ്പെടുത്താനുള്ള ശ്രമമാണ് ജിനീഷ് പി.എസിന്റെ ‘കുഞ്ഞാലിമരയ്ക്കാര്‍ സമരവും സാന്നിധ്യവും’ എന്ന പുസ്തകം.

Comments are closed.