DCBOOKS
Malayalam News Literature Website

കെ.ആര്‍. മീരയുടെ ഭഗവാന്റെ മരണം; നാടകാവതരണം മാര്‍ച്ച് 12ന്

എഴുത്തുകാരി കെ.ആര്‍. മീരയുടെ പ്രശസ്തമായ ചെറുകഥ ‘ഭഗവാന്റെ മരണ’ത്തെ ആസ്പദമാക്കി ഒരുക്കിയ നാടകം വീണ്ടും അരങ്ങിലേക്ക്. കനല്‍ സാംസ്‌കാരിക വേദിയാണ് നാടകം അവതരിപ്പിക്കുന്നത്. മാര്‍ച്ച് 12ന് വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരം ആര്‍.ശങ്കര നാരായണന്‍ തമ്പി മെംമ്പേഴ്‌സ് ലോഞ്ചിലാണ് നാടകം അരങ്ങേറുക.

ഭഗവദ് ഗീതയെ നിന്ദിച്ച പ്രൊഫ. ഭഗവാന്‍ ബസവപ്പയെ കൊല്ലാനെത്തുന്ന അമര എന്ന കൊലയാളിയെ ബസവണ്ണയുടെ വചനങ്ങളാല്‍ മനസ്സുമാറ്റുന്നതും തുടര്‍ന്നുണ്ടാകുന്ന നാടകീയ സംഭവങ്ങളുമാണ് കെ.ആര്‍ മീര ഭഗവാന്റെ മരണം എന്ന കഥയില്‍ ആവിഷ്‌കരിക്കുന്നത്. 2015ല്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കഥ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

Comments are closed.