DCBOOKS
Malayalam News Literature Website

മുഖാമുഖം; കെ.ആര്‍ മീര നാളെ വയനാട്ടില്‍ എത്തുന്നു

വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവത്തിന്റെ ഭാഗമാകാന്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കെ.ആര്‍.മീരയും. 2021 ഡിസംബര്‍ 5 ഞായറാഴ്ച വൈകീട്ട് 5 മണിക്ക്  വയനാട് പനമരം, എരനെല്ലൂര്‍ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കെ.ആര്‍.മീര വായനക്കാരുമായി സംവദിക്കും. രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ‘ഘാതകന്‍‘ എന്ന നോവല്‍ കെ.ആര്‍.മീരയില്‍ നിന്നും നേരിട്ട് ഒപ്പിട്ടു സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയുടെ ഭാഗമായാണ് ചര്‍ച്ച.

വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തെ സമാനതകളില്ലാത്ത രീതിയില്‍ കെ ആര്‍ മീര ‘ഘാതകന്‍‘ എന്ന നോവലില്‍ അടയാളപ്പെടുത്തുന്നു. ഈ കാലഘട്ടത്തില്‍ അനിവാര്യമായും പിറക്കേണ്ടുന്ന ഒരു നോവല്‍ എന്നാണ് വായനക്കാര്‍ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്.

‘ഘാതകന്‍ വാങ്ങുന്നതിനായി ക്ലിക്ക് ചെയ്യൂ

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.