DCBOOKS
Malayalam News Literature Website

മുഖാമുഖം; കെ.ആര്‍ മീര ശനിയാഴ്ച കോഴിക്കോട് എത്തുന്നു

കോഴിക്കോട്ടെ വായനക്കാരെ നേരില്‍ കാണാനും സംവദിക്കാനും മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കെ.ആര്‍.മീര 2021 ഡിസംബര്‍ 4 വൈകീട്ട് 5 മണിക്ക്  കോഴിക്കോട് ഫോക്കസ് മാളിലെ ഡി സി ബുക്‌സില്‍ എത്തുന്നു. രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ‘ഘാതകന്‍‘ എന്ന നോവല്‍ കെ.ആര്‍.മീരയില്‍ നിന്നും നേരിട്ട് ഒപ്പിട്ടു സ്വന്തമാക്കാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തെ സമാനതകളില്ലാത്ത രീതിയില്‍ കെ ആര്‍ മീര നോവലില്‍ അടയാളപ്പെടുത്തുന്നു. ഈ കാലഘട്ടത്തില്‍ അനിവാര്യമായും പിറക്കേണ്ടുന്ന ഒരു നോവല്‍ എന്നാണ് വായനക്കാര്‍ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്.

അപസര്‍പ്പകകഥയുടെ പരമ്പരാഗതഘടനയെ തിരിച്ചിടുകയാണ് ‘ഘാതകന്‍’. സത്യത്തെക്കുറിച്ചുള്ള സങ്കല്പം കൂടുതല്‍ കൂടുതല്‍ പ്രശ്‌നഭരിതമായിരിക്കുന്ന സത്യാനന്തരകാലത്ത് സത്യം നിശ്ചയിക്കാനുള്ള ക്ലേശത്തില്‍ ഊന്നുകയും മേല്‍ക്കോയ്മാപരമായ സാമൂഹിക-രാഷ്ട്രീയക്രമത്തെ സാധൂകരിക്കാന്‍ ശ്രമിക്കുന്നതിനുപകരം ചോദ്യംചെയ്യുകയും സത്യമെന്നു സ്ഥാപിക്കപ്പെടുന്നവയെ അഥവാ നിര്‍മിതസത്യങ്ങളെ സാധ്യമാക്കുന്ന അത്തരം വ്യവഹാരങ്ങളെ അനാവൃതമാക്കുകയും ചെയ്യുന്ന ‘ഘാതകന്‍’ അപസര്‍പ്പകകഥാസ്വഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിന്റെ എതിര്‍ധ്രുവത്തിലേക്കു നിങ്ങി ആന്റിഡിറ്റക്റ്റീവ് നോവലായിത്തീരുന്നു.

‘ഘാതകന്‍ വാങ്ങുന്നതിനായി ക്ലിക്ക് ചെയ്യൂ

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.