DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയർ കെ ആർ മീര ഉദ്ഘാടനം ചെയ്തു


ഡി സി ബുക്സും കൊച്ചി ലുലുമാളും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ഡി സി ബുക്സ് ലുലു റീഡേഴ്സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിന്റെ ഉദ്ഘാടനം കെ ആര്‍ മീര നിര്‍വ്വഹിച്ചു. ഹരി സുഹാസ് (ജനറല്‍ മാനേജര്‍, ലുലു മാള്‍ കൊച്ചി), സുകുമാരന്‍ ഒ (ഓപ്പറേഷന്‍സ് ഹെഡ്, ലുലു മാള്‍ കൊച്ചി), രവി ഡി സി (സി ഇ ഒ, ഡി സി ബുക്‌സ്) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഏപ്രില്‍ 22 വരെ  നടക്കുന്ന റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിൽ വായനക്കാർക്കായി രസകരമായ മത്സരങ്ങൾ, വർക്ഷോപ്പുകൾ, ചർച്ചകൾ, റീഡിങ് സെഷനുകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

Comments are closed.