DCBOOKS
Malayalam News Literature Website

പുഷ്പമ്മയുടെ ‘കൊളുക്കന്‍’ ; പുസ്തകചര്‍ച്ച ഇന്ന്

പുഷ്പമ്മയുടെ ‘കൊളുക്കന്‍‘ എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന
Textപുസ്തകചര്‍ച്ച മാര്‍ച്ച് 18ന്. വൈകുന്നേരം 5 മണിക്ക് തൊടുപുഴ പ്രസ്സ് ക്ലബ്ബില്‍ നടക്കുന്ന ചര്‍ച്ച പ്രൊഫ.എം.പി.മത്തായി ഉദ്ഘാടനം ചെയ്യും. പുഷ്പമ്മ, കെ.എം.സലിംകുമാര്‍(ദളിത് എഴുത്തുകാരന്‍), മനോജ് കൊക്കാട്, എം.ജെ.ബാബു(പത്രപ്രവര്‍ത്തകന്‍), പി.എന്‍.ശ്രീനിവാസന്‍ നായര്‍ (ഗാന്ധിദര്‍ശ്ശന്‍ സമിതി ജില്ലാ സെക്രട്ടറി), ഫാ.ഡോ. മാനുവൽ പിച്ചളക്കാട്ട് (മലയാള വിഭാഗം മേധാവി & വൈസ് പ്രിൻസിപ്പൽ ,ന്യൂമാൻ കോളേജ്, തൊടുപുഴ) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

ഊരാളി ഗോത്രവര്‍ഗ്ഗജീവിതം അതേ ഗോത്രത്തില്‍നിന്നുള്ള എഴുത്തുകാരി ചിത്രീകരിക്കുന്ന നോവല്‍ സവിശേഷതയോടുകൂടിയാണ് ‘കൊളുക്കന്‍’ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചത്.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.