DCBOOKS
Malayalam News Literature Website

കെ.എല്‍.എഫ്.ഇംപ്രിന്റ്: സാറാ ജോസഫുമായി അഭിമുഖസംഭാഷണം നടത്തി

തലശ്ശേരി: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇംപ്രിന്റ് ടൂറിന്റെ ഭാഗമായി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫുമായി ഡോ. ആസാദ് അഭിമുഖസംഭാഷണം നടത്തി. തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളെജില്‍ വെച്ച് ഡിസംബര്‍ 13-നാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. സാറാ ജോസഫിന്റെ ഏറ്റവും പുതിയ നോവല്‍ ബുധിനിയെ ആസ്പദമാക്കി ബുധിനി ഒരു നോവലിന്റെ പേരു മാത്രമല്ല എന്നതായിരുന്നു ചര്‍ച്ചാവിഷയം.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാഹിത്യസംവാദങ്ങള്‍ക്ക് കേരളത്തിലെ വിവിധ കോളെജുകള്‍ വേദിയാകുന്നുണ്ട്.

Comments are closed.