DCBOOKS
Malayalam News Literature Website

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2022; മാധ്യമവിദ്യാർത്ഥികളുടെ കൺവെൻഷൻ ഞായറാഴ്ച

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2022, മീഡിയ  സെല്ലില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള മാധ്യമവിദ്യാര്‍ത്ഥികളുടെയും കെഎല്‍എഫ് വളണ്ടിയര്‍മാരുടെയും കണ്‍വെന്‍ഷന്‍ ഡിസംബര്‍ 5 ഞായര്‍ മൂന്ന് മണിക്ക് കോഴിക്കോട് മാവൂര്‍ റോഡിലെ KSTA ഹാളില്‍ (കെഎസ്ആര്‍ടിസി-ക്ക് സമീപം) വെച്ച് നടക്കുന്നു.

അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടുക- 9645472470, 9656545627

ആറാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരി 20ന്  തുടക്കമാകും. ഡി.സി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആറാം പതിപ്പിന്റെ  രജിസ്‌ട്രേഷന്‍ തുടരുന്നു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 2022 ജനുവരി 20,21,22,23 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കെ.എല്‍.എഫ് ആറാം പതിപ്പില്‍ രണ്ട് വാക്സിനെടുത്തവർക്ക് മാത്രമാകും പ്രവേശനം.

രജിസ്റ്റര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.