DCBOOKS
Malayalam News Literature Website

കെ.എല്‍.എഫ് 2020: സ്വാഗതസംഘ രൂപീകരണയോഗം ഒക്ടോബര്‍ 26-ന്

മലയാളത്തിന്റെ അഭിമാനസ്തംഭമായി മാറിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പിന്റെ വിജയകരമായ നടത്തിപ്പിനും ജനകീയ സഹകരണം ഉറപ്പാക്കുന്നതിനുമായി സ്വാഗതസംഘ രൂപീകരണ യോഗം ചേരുന്നു. കെ.എല്‍.എഫിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.സച്ചിദാനന്ദന്‍, എ.പ്രദീപ് കുമാര്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 26-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണി മുതല്‍ കോഴിക്കോട് കടപ്പുറത്തെ കെ.എല്‍.എഫ് സ്പീക്കേഴ്‌സ് ലോഞ്ചിലാണ് യോഗം ചേരുക.

ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ച് ജനുവരി 16 മുതല്‍ 19 വരെ വരെയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കലയുടെയും സാഹിത്യത്തിന്റെയും നാല് ദിവസം നീളുന്ന മാമാങ്കത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേകമാളുകള്‍ പങ്കെടുക്കും.

സമകാലിക കലാ-രാഷ്ട്രീയസാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്നതിനായി ദേശീയ-അന്തര്‍ദ്ദേശീയ തലത്തിലുള്ള നൂറുകണക്കിന് എഴുത്തുകാര്‍, ചിന്തകര്‍, കലാകാരന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, തത്ത്വചിന്തകര്‍ എന്നിവരാണ് കെ.എല്‍.എഫിനൊപ്പം അണിനിരക്കുന്നത്. ഫിലിം ഫെസ്റ്റിവല്‍, ഫോട്ടോ എക്‌സിബിഷന്‍, പുസ്തകപ്രദര്‍ശനം തുടങ്ങി നിരവധി സാംസ്‌കാരിക പരിപാടികള്‍ കെ.എല്‍.എഫിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ ലോകോത്തര സാഹിത്യോത്സവമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാകാന്‍ താല്പര്യമുള്ള എല്ലാ സാംസ്‌കാരിക പ്രവര്‍ത്തകരേയും സഹൃദയരേയും യോഗത്തിലേക്ക് സാദരം ക്ഷണിക്കുന്നു.

Comments are closed.