DCBOOKS
Malayalam News Literature Website

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സന്ദേശവുമായി കോളെജുകളില്‍ ‘പാട്ടു വണ്ടി’ എത്തുന്നു

2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് വെച്ചു നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സന്ദേശവുമായി ജില്ലയിലെ വിവിധ കോളെജുകളില്‍ പാട്ടുവണ്ടിയെത്തുന്നു. #KLF 2019 ജനാധിപത്യം വന്നാട്ടേ എന്ന സന്ദേശവുമായാണ് കോളെജുകളില്‍ പാട്ടുവണ്ടി സംഘമെത്തുന്നത്.

2019 ജനുവരി നാലാം തീയതി വെള്ളിയാഴ്ച രാവിലെ 9.30-ന് ഗവ.കോളെജ് മടപ്പള്ളി, 11.15ന് ഗവ.കോളെജ് മൊകേരി, ഉച്ചക്ക് 1.30ന് സി.കെ.ജി. മെമ്മോറിയല്‍ ഗവ.കോളെജ് പേരാമ്പ്ര, മൂന്നു മണിക്ക് എസ്.എന്‍ കോളെജ് ചേളന്നൂര്‍ എന്നിവിടങ്ങളില്‍ പാട്ടുവണ്ടിയെത്തുന്നു.

ജനുവരി ഏഴാം തീയതി തിങ്കളാഴ്ച രാവിലെ 9.30ന് മീഞ്ചന്ത ഗവ. ആര്‍ട്‌സ് കോളെജ്, 11 മണിക്ക് ഗുരുവായൂരപ്പന്‍ കോളെജ്, 12.20ന് ഫാറൂഖ് കോളെജ്, ഉച്ചതിരിഞ്ഞ് 2.30ന് മലബാര്‍ ക്രിസ്ത്യന്‍ കോളെജ് എന്നിവിടങ്ങളിലും പാട്ടുവണ്ടിസംഘം എത്തുന്നു.

സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കി ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 10 മുതല്‍ 13 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിയ നിരവധി പ്രഗത്ഭരായ എഴുത്തുകാരും ചിന്തകരും ഈ സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നു.

കാലിക വിഷയങ്ങളും സാഹിത്യവും കലയും എല്ലാം ചര്‍ച്ചയാകുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ താത്പര്യമുള്ള എല്ലാ സഹൃദയര്‍ക്കും പങ്കുചേരാം.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍  പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക്  രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.