DCBOOKS
Malayalam News Literature Website

വി ജെ ജയിംസിന്റെ ‘കിനാവ്’; പുസ്തകപ്രകാശനം നവംബര്‍ 6ന്

വി ജെ ജയിംസിന്റെ ഏറ്റവും പുതിയ പുസ്തകം ‘കിനാവ്‘ നവംബര്‍ 6 തിങ്കളാഴ്ച വൈകുന്നേരം 5.30ന്  കേരള നിയമസഭ അന്താരാഷ്ട്ര  പുസ്തകോത്സവ വേദിയിൽ വെച്ച് ടി ഡി രാമകൃഷ്ണന്‍, മധുപാലിന് നൽകി പ്രകാശനം ചെയ്യും. വി ജെ ജയിംസ് പങ്കെടുക്കും. ഡി സി ബുക്സാണ് പ്രസാധകർ.

നവംബർ ഒന്നിന്  നിയമസഭ അങ്കണത്തിൽ ആരംഭിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ്  7ന് അവസാനിക്കുംText. വൈവിധ്യം കൊണ്ടും പൊതുജനപങ്കാളിത്തംകൊണ്ടും കഴിഞ്ഞ പുസ്തകോത്സവം ഏറെ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചിരുന്നു.  വിവിധ വിഷയങ്ങളിൽ വിദഗ്ധരെ ഉൾക്കൊള്ളിച്ച് പാനൽ ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ, വിഷൻ ടാസ്ക്, പുസ്തക പ്രകാശനം, മീറ്റ് ദ ആതർ, മുഖാമുഖം, ബുക്ക് സൈനിങ്‌, ബുക്ക് റീഡിങ്‌ തുടങ്ങി നിരവധി പരിപാടികൾ പുസ്തകോത്സവത്തോടനുബന്ധിച്ച് നടക്കുന്നുണ്ട്.

യാക്കോബ് എന്ന പിതാവിന്റെയും പന്ത്രണ്ട് പുത്രൻമാരുടെയും ഉദ്വേഗജനകമായ കഥയാണ് കിനാവ്. പന്ത്രണ്ടിൽ ഒരുവനായ ജോസഫ് കാണുന്ന കിനാവുകൾ ഓരോന്നായി പിന്നീട് യാഥാർത്ഥ്യമായിത്തീരുന്നു. പക്ഷേ, നന്മയുടെയും നിഷ്‌കളങ്കതയുടെയും പ്രതീകമായ ജോസഫിന് കിനാവുകളുടെ പേരിൽ നേരിടേണ്ടിവന്നത് കടുത്ത പരീക്ഷണങ്ങളും തിക്താനുഭവങ്ങളുമായിരുന്നു. സ്വന്തം സഹോദരൻമാർ അടിമയാക്കി വിറ്റതുവഴി പരദേശിയായിത്തീരേണ്ടിവന്നു ജോസഫിന്. എന്നാൽ തിന്മയ്ക്ക് താത്കാലിക വിജയമേയുള്ളൂവെന്നും ഒടുവിൽ നന്മതന്നെ വിജയം നേടുമെന്നും ജോസഫിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. ആകാംക്ഷാഭരിതമായ ഒട്ടനവധി മുഹൂർത്തങ്ങളിലൂടെ വായനക്കാരെ കടത്തിക്കൊണ്ടുപോകുന്ന വി.ജെ. ജയിംസിന്റെ അത്യുജ്ജ്വല സൃഷ്ടിയാണ് ബൈബിളിൽനിന്ന് ഇതൾ വിരിഞ്ഞ കിനാവ് എന്ന ബാലസാഹിത്യ നോവൽ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.