DCBOOKS
Malayalam News Literature Website

പി. കേശവദേവിന്റെ പ്രശസ്തമായ മൂന്ന് നോവലുകളുടെ സമാഹാരം

സമൂഹത്തില്‍ നിലനിന്നിരുന്ന അനീതിയ്‌ക്കെതിരെ ശക്തമായി പ്രതിഷേധിച്ച എഴുത്തുകാരനായിരുന്നു പി.കേശവദേവ്. സമൂഹത്തിലെ ഏറ്റവും താഴ്ന്നതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങള്‍ പോലും അദ്ദേഹം കഥയ്ക്ക് വിഷയമാക്കുകയും ചെയ്തു. മനുഷ്യ സ്‌നേഹിയായ ഒരു കഥാകാരന്‍ കൂടിയായിരുന്ന അദ്ദേഹം അധികാരിവര്‍ഗ്ഗത്തെ എതിര്‍ക്കുന്ന ആശയങ്ങള്‍ക്ക് പ്രചാരണം നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നിന്നു.

കേശവദേവിന്റെ ശ്രദ്ധേയമായ നോവലുകളായ കണ്ണാടി, പങ്കലാക്ഷിയുടെ ഡയറി, രണ്ടമ്മയും ഒരു മകനും എന്നീ രചനകള്‍ സമാഹരിച്ചിരിക്കുന്ന കൃതിയാണ് കേശവദേവിന്റെ മൂന്ന് നോവലുകള്‍. ജാതീയമായ ഉച്ചനീചത്വങ്ങളും വര്‍ഗ്ഗീയതയുടെ ഭീകരദൃശ്യങ്ങളും നിറഞ്ഞ ‘കണ്ണാടി’യെന്ന കൃതി റഷ്യന്‍ വിപ്ലവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രചിച്ച നോവലാണ്. വീട്ടുവേലക്കാരിയായ പങ്കലാക്ഷിയുടെ ജീവിതാനുഭവങ്ങള്‍ ഡയറിത്താളുകളിലൂടെ സത്യസന്ധമായി ആവിഷ്‌ക്കരിക്കുന്ന നോവലാണ് ‘പങ്കലാക്ഷിയുടെ ഡയറി’. സ്വന്തം മകന്‍ മറ്റൊരു സ്ത്രീയുടെ മകനായി വളരുന്നത് കാണേണ്ടിവന്ന ഒരനാഥ ജന്മത്തിന്റെ നിസ്സഹായതകള്‍ നിറയുന്ന നോവലാണ് ‘രണ്ടമ്മയും ഒരു മകനും’.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന കേശവദേവിന്റെ മൂന്ന് നോവലുകളുടെ ആദ്യ പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പി.കേശവദേവിന്റെ കൃതികള്‍ വായിയ്ക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.