DCBOOKS
Malayalam News Literature Website

ആവാസവ്യവസ്ഥയിലെ അവിഭാജ്യ ഘടകങ്ങള്‍

ജൈവവൈവിധ്യത്തിന് പേരുകേട്ട കേരളം ഒട്ടനേകം ചെറുജീവികളുടെയും ആവാസസ്ഥാനമാണ്. ‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം’ എന്ന കവിവാക്യം പോലെ എവിടെ നോക്കിയാലും കാണാവുന്നവയാണ് ചെറുജീവികള്‍. മണ്ണിലും മരത്തിലും കരയിലും കടലിലും ഭൂമിയിലും ആകാശത്തും ഇവ വിഹരിക്കുന്നു. നടന്നും ഓടിയും ഇഴഞ്ഞും പറന്നും നീന്തിയും ചാടിയുമൊക്കെ സഞ്ചരിക്കുന്നവ ഇക്കൂട്ടത്തിലുണ്ട്. ഈ വിഭാഗത്തില്‍ ഉപദ്രവകാരികളും നിരുപദ്രവികളും ഉള്‍പ്പെടുന്നു.

നമ്മുടെ ചുറ്റുവട്ടത്തു കണ്ടുവരുന്ന പ്രധാനപ്പെട്ട ചെറുജീവികളെപ്പറ്റി അറിയുന്നത് ഏറെ കൗതുകകരമായ ഒരു സംഗതിയാണ്. എണ്ണത്തിലെ ബാഹുല്യവും ജാതിയിലെ വൈവിധ്യവും നിരീക്ഷണത്തിലെ അപ്രായോഗികതയും ലഭ്യതയിലെ കുറവും തുടങ്ങിയ അനേകം കാരണങ്ങളാല്‍ ഇവയെക്കുറിച്ച് താരതമ്യേന കുറഞ്ഞ തോതിലേ പഠനങ്ങള്‍ നടന്നിട്ടുള്ളൂ. അതിനാല്‍ത്തന്നെ, ഇവ വിഷയമായിട്ടുള്ള പുസ്തകങ്ങളും കുറവാണ്. ഈ സാഹചര്യത്തില്‍ മലയാളഭാഷയില്‍ ചെറുജീവികളുടെ സമഗ്രവിവരങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കപ്പെട്ട കൃതിയാണ് കേരളത്തിലെ ചെറുജീവികള്‍. വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്രസ്‌നേഹികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന റഫറന്‍സ് പുസ്തകമായ ഈ കൃതി ഡോ.ടി.ആര്‍. ജയകുമാരിയും ആര്‍.വിനോദ് കുമാറും ചേര്‍ന്നാണ് തയ്യാറാക്കിയിരിക്കുന്നത്. അവഗണിക്കപ്പെടുന്ന ജീവിവിഭാഗമായ ചെറുജീവികള്‍ ആകൃതിയിലും പ്രകൃതിയിലും സ്വഭാവസവിശേഷതകളിലും ഒന്നിനൊന്ന് വ്യത്യസ്തരാണെന്നും അതേസമയം, ഇവയുടെ ജീവിതം കൗതുകകരമാണെന്നും ഈ പുസ്തകത്തില്‍നിന്നും വായിച്ചറിയാം.

ഡി.സി ബുക്‌സിന്റെ റഫറന്‍സ് വിഭാഗം പ്രസിദ്ധീകരിച്ചിരിക്കുന്ന കേരളത്തിലെ ചെറുജീവികളുടെ രണ്ടാം പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

Comments are closed.