DCBOOKS
Malayalam News Literature Website

വീരപഴശ്ശിരാജയുടെ കഥ പറയുന്ന മലയാളത്തിലെ ഏറ്റവും മികച്ച ചരിത്രനോവൽ ‘ കേരളസിംഹം’ ; ഇപ്പോൾ വായിക്കാം ഇ-ബുക്കായി

 Keralasimham By: Sardar K M Panickar
Keralasimham
By: Sardar K M Panickar

വീരപഴശ്ശിരാജയുടെ കഥ പറയുന്ന മലയാളത്തിലെ ഏറ്റവും മികച്ച ചരിത്രനോവലാണ് സർദാർ കെ എം പണിക്കർ രചിച്ച ‘കേരളസിംഹം’. വായനക്കാർ തേടി നടന്ന പുസ്തകം ഇപ്പോൾ പ്രിയവായനക്കാർക്ക് ഇ-ബുക്കായി വായിക്കാം.

വാതന്ത്ര്യം ആ മനസ്സിന് മറ്റെന്തിനേക്കാളും വിലപ്പെട്ടതായിരുന്നു. ആരുടെ മുന്നിലും ആ ശിരസ്സ് കുനിഞ്ഞില്ല. തന്റെ മണ്ണിനെയും നാടിനെയും കാൽക്കീഴിലാക്കാൻ എത്തിയ ടിപ്പുവിനോടും ഇംഗ്ലിഷുകാരോടും ഒരേപോലെ ആ യോദ്ധാവ് തന്റെ വാൾകൊണ്ട് മറുപടി പറഞ്ഞു; ശത്രു ചതിച്ച് മരണം കീഴ്‌പ്പെടുത്തുന്നതുവരെ… അനശ്വര ദേശാഭിമാനി Sardar K M Panickar-Keralasimhamകേരളവർമ്മ പഴശ്ശിരാജയുടെ വീരചരിതം ആസ്പദമാക്കി രചിച്ച മഹത്തായ ചരിത്രനോവൽ. ഭാരതത്തിൽ വൈദേശികാധിപത്യം വേരൂ ന്നിയതിന്റെ ചരിത്രവഴികൾ തെളിച്ചുകാട്ടുന്ന ഈ അനശ്വരകൃതി വിസ്തൃതമായ പഠനങ്ങൾക്കുശേഷമാണ് ചരിത്രപണ്ഡിതനായ സർദാർ രചിച്ചത്. മലയാളത്തിലെ ഏറ്റവും മികച്ച ചരിത്രനോവലെന്ന് നിരൂപകർ വിശേഷിപ്പിക്കുന്ന ഗ്രന്ഥത്തിന്റെ ഡിജിറ്റൽ പതിപ്പാണ് ഇപ്പോൾ വായനക്കാർക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

വൈദേശികാധിപത്യത്തിനെതിരെയും കോളനിവല്‍ക്കരണത്തിനുമെതിരായ പോരാട്ടത്തില്‍ അവിസ്മരണീയമായ പേരാണ് കേരളസിംഹം എന്നറിയപ്പെടുന്ന വീരകേരളവര്‍മ പഴശ്ശി രാജയുടേത്. സ്വന്തം നാടിനും പിറന്നുവീണ മണ്ണിലും അധീശത്വം സ്ഥാപിക്കാനും കരം പിരിക്കാനുമുള്ള വിദേശ ശക്തികളുടെ കടന്നാക്രമണങ്ങളെ എതിര്‍ത്ത് തോല്‍പിച്ച് ചരിത്രത്തിലിടം നേടിയ നാട്ടുരാജാവാണ് പഴശ്ശി. സാമ്രാജ്യത്വത്തിനുനേരെയുള്ള പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കപ്പെട്ട ആദ്യ രക്തസാക്ഷിയും കേരളത്തിന്റെ സ്വന്തം പഴശ്ശിരാജതന്നെ. അസാധാരണമായ മനക്കരുത്തിന്റെ ബലത്തില്‍ സാധാരണ ജനങ്ങള്‍ക്കൊപ്പം നിന്ന് പട നയിച്ചാണ് പഴശ്ശി ഈ നേട്ടം കൊയ്തത്.

വയനാട്ടിലെ ആദിവാസികളും സാധാരണക്കാരുമായിരുന്നു പഴശ്ശിയുടെ പടയാളികള്‍. ആധുനിക യന്ത്രോപകരണങ്ങളുടെ കരുത്തില്‍ ബ്രിട്ടീഷ് സൈന്യവും മൈസൂര്‍ രാജവംശവും പഴശ്ശിയുടെ സൈന്യത്തെ എതിരിട്ടപ്പോള്‍ അമ്പും വില്ലുമേന്തിയ നാടോടി ജീവിതങ്ങളായിരുന്നു പഴശ്ശിയുടെ കരുത്ത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യം യുദ്ധം പ്രഖ്യാപിക്കുകയും പോരടിക്കുകയുംചെയ്തതും പഴശ്ശിയാണ്.

പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Comments are closed.