DCBOOKS
Malayalam News Literature Website

മലബാര്‍: ചരിത്രത്തിലെ പടവുകള്‍

എം.പി. മുജീബു റഹ്മാന്റെ ‘കേരള ചരിത്രത്തിലെ ടിപ്പു സുല്‍ത്താനും ബ്രിട്ടീഷുകാരും’ എന്ന പുസ്തകത്തിന് സുനില്‍ പി ഇളയിടം എഴുതിയ അവതാരിക

ചരിത്രവിജ്ഞാനം ഒരു ഭൗതികശക്തികൂടിയാണെന്ന കാര്യം നമ്മുടെ ഔപചാരികവിചാരങ്ങളില്‍ ഏറെയൊന്നും പരിഗണിക്കപ്പെടാറില്ല. ഒരു സമൂഹത്തിന്റെ ചരിത്രപ്രക്രിയകളെ നിര്‍ണ്ണയിക്കുന്ന വിവിധ പ്രഭാവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആ സമൂഹം അതിന്റെ ഭൂതകാലത്തെക്കുറിച്ച് വച്ചുപുലര്‍ത്തുന്ന ധാരണകള്‍. ആ നിലയില്‍ ചരിത്രവിജ്ഞാനത്തിന് സ്വയമേവ ഒരു വൈരുദ്ധ്യാത്മകമാനമുണ്ടെണ്ടന്ന് പറയാം. ഒരുഭാഗത്ത് അത് ഏതെങ്കിലുമൊരു സവിശേഷസമൂഹം കൊണ്ടുനടക്കുന്ന ഭൂതകാലാവബോധമാണ്. മറുഭാഗത്ത് അതേ സമൂഹങ്ങളുടെ ജീവിതത്തില്‍ ആഴത്തില്‍ ഇടപെട്ടു പ്രവര്‍ത്തിക്കുകയും അതിനെ വഴിതിരിച്ചുവിടുകയും ചെയ്യുന്ന ഭൗതികശക്തിയായും ചരിത്രധാരണകള്‍ മാറിത്തീരുന്നു. ഇങ്ങനെ ഒരേസമയം ഒരു സവിശേഷ സമൂഹത്തിന്റെ ഭൂതകാലാവബോധമായും ആ അവബോധനിര്‍മ്മിതിയില്‍ പങ്കുചേരുന്ന ഭൗതികശക്തിയായും ചരിത്രവിജ്ഞാനം നിലകൊള്ളുന്നു. ഭൂതകാലത്തെക്കുറിച്ച് രൂപപ്പെടുത്തുന്ന ക്രമീകൃതധാരണകളുടെ മണ്ഡലമായിരിക്കെത്തന്നെ, അത് വര്‍ത്തമാനത്തില്‍ പ്രബലമായി ഇടപെടുകയും അതിനെ നിര്‍ണ്ണയിക്കുകയും ചെയ്യുന്ന ഭൗതികശക്തിയായിത്തീരുന്നു.

ആധുനിക ഇന്ത്യയിലെ ചരിത്രവിജ്ഞാനം ഈ സവിശേഷജീവിതത്തിന്റെ മികച്ച മാതൃകയാണ്. ഭൂതകാലാവബോധമായി വേറിട്ടുനില്‍ക്കുന്നതിനപ്പുറം, വര്‍ത്തമാനത്തില്‍
ഇടപെടുന്ന ഭൂതകാലധാരണകളുടെ പ്രബലലോകമായി ആധുനിക ഇന്ത്യയിലെ ചരിത്രധാരണകള്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴാകട്ടെ കെട്ടുകഥകളെയും ഐതിഹ്യങ്ങളെയും ചരിത്രമായി പടയ്ക്കാനുള്ള ആസൂത്രിതശ്രമത്തിലാണ് ഇന്ത്യന്‍ ഭരണകൂടം നേരിട്ട് ഏര്‍പ്പെട്ടിരിക്കുന്നത്. മതവര്‍ഗ്ഗീയതയുടെ പരമപ്രധാനമായ രാഷ്ട്രീയായുധമായി ചരിത്രവിജ്ഞാനത്തെ ഉപയോഗപ്പെടുത്താനുള്ള ഏറ്റവും ആസൂത്രിതമായ ശ്രമമായി ഇപ്പോള്‍ നടക്കുന്ന ഭരണകൂട ഇടപെടലുകളെ കാണാനാവും.

പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം ശതകത്തിന്റെ ആദ്യപകുതിയിലുമായി ഇന്ത്യയുടെ ചരിത്രവിജ്ഞാനമേഖലകളില്‍ പ്രബലമായി നിലകൊണ്ടത് മൂന്ന് പരിപ്രേക്ഷ്യങ്ങളാണ്. സാമ്രാജ്യത്വവാദപരമായ ചരിത്രവിജ്ഞാനവും പൗരസ്ത്യവാദപരമായ ചരിത്രവിജ്ഞാനവുമാണ് പത്തൊമ്പതാം ശതകത്തില്‍ പ്രബലമായ ഭൂതകാലധാരണകളെ നിര്‍ണ്ണയിച്ച വീക്ഷണഗതികള്‍. ഇതിനുപിന്നാലെ, സാമ്രാജ്യത്വ ചരിത്രസമീക്ഷയെ വെല്ലുവിളിച്ചും അതിനായി
Textപൗരസ്ത്യവാദപരമായ ധാരണകളെ സൗകര്യാനുസൃതം സ്വാംശീകരിച്ചുമാണ് ദേശീയവാദപരമായ ചരിത്രവിജ്ഞാനം വികസിച്ചുവന്നത്. ഈ വ്യത്യസ്തവീക്ഷണങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകളാണ് ആധുനിക ഇന്ത്യയുടെ ചരിത്രാവബോധത്തിന്റെ അടിപ്പടവായിത്തീര്‍ന്നത്. അതാകട്ടെ കേവലം ചരിത്രധാരണയായി പര്യവസാനിക്കാതെ ആധുനിക ഇന്ത്യയുടെ സാമൂഹ്യജീവിതത്തെയും രാഷ്ട്രീയപ്രയോഗങ്ങളെയും നിര്‍ണ്ണയിക്കുന്ന ഭൗതികശക്തിയായി മാറിത്തീരുകയും ചെയ്തു. ഇപ്പോഴും നമ്മുടെ രാഷ്ട്രീയജീവിതത്തിന്റെ ഗതിനിര്‍ണ്ണയിക്കുന്ന സുപ്രധാനഘടകവും മറ്റൊന്നല്ല.

ഇന്ത്യയെ ചരിത്രേതരജനതയായും മതഭ്രാന്തമായ പ്രാകൃതസമൂഹമായും
പരിണമിച്ചതെന്നാണ് ‘ദേവദാസികളായ കൂത്തച്ചികളും തേവടിച്ചികളും’ എന്ന ലേഖനം ചര്‍ച്ച ചെയ്യുന്നത്. ക്ഷേത്രം എന്ന സ്ഥാപനത്തിന്റെ നിലനില്പിന് അവിടെ സേവനമനുഷ്ഠിക്കുന്നവരുടെ സഹായം ആവശ്യമാണ്. അവര്‍ പില്‍ക്കാലത്ത് തൊഴില്‍ക്കൂട്ടായ്മകള്‍ എന്ന നിലയില്‍നിന്ന് ജാതിയായി മാറുന്നു. വര്‍ണ്ണസങ്കല്പത്തിനകത്ത് നില്‍ക്കാതെ പുതുതായി ഉരുത്തിരിയുന്ന ഇത്തരം അന്തരാള ജാതികളെക്കുറിച്ചാണ് ‘പൊതുവാളും അമ്പലവാസിയും’ എന്ന ലേഖനം ചര്‍ച്ചചെയ്യുന്നത്.

‘ഇരുട്ടും പാട്ടും തെരുവും’ എന്ന രണ്ടാം ഭാഗം കുറേക്കൂടി വ്യത്യസ്തമായ വിഷയങ്ങളാണ് ചര്‍ച്ചചെയ്യുന്നത്. പഴയകാലത്ത് ജനജീവിതം ഇരുളും വെളിച്ചവുമെന്ന് ഇരുപാതിയായി വേര്‍തിരിക്കപ്പെട്ടിരുന്നു. പകലില്‍നിന്ന് വളരെ വ്യത്യസ്തമാണ് വൈദ്യുതിവിളക്കുകളൊന്നും നിലവില്ലാതിരുന്ന കാലത്തെ രാത്രിജീവിതം. മുനിഞ്ഞുകത്തുന്ന എണ്ണവിളക്കുകളും ഓലച്ചൂട്ടും സൃഷ്ടിച്ച വെളിച്ചവും നിഴലുകളും അവരുടെ ജീവിതത്തെ പൂര്‍ണ്ണമായും രണ്ട് വ്യത്യസ്തഭാഗങ്ങളായി മാറ്റുന്നതിന് തടയിടാന്‍ അല്പമൊക്കെ സഹായിച്ചിരിക്കാം.

ഇന്ന് നമുക്ക് സങ്കല്പിക്കാവുന്നതിലുമേറെ ശക്തമായ ഇരുള്‍ മൂടുന്ന രാത്രിയും ഇരുട്ടെന്ന ആശയവും ചര്‍ച്ചചെയ്യുന്ന ലേഖനമാണ് ‘ചരിത്രവും ഇരുട്ടും’. വടക്കന്‍ പാട്ടുകളെന്ന് കേട്ടാല്‍ ഓര്‍ക്കുക ഉണ്ണിയാര്‍ച്ചയെയും ആരോമല്‍ ചേകവരെയും തച്ചോളി ഓതേനനേയുമാണ്. എന്നാല്‍ നാട്ടിലെ പാട്ടുകൂട്ടങ്ങള്‍ കേരളവര്‍മ്മ പഴശ്ശിരാജയെപ്പറ്റിയും വടക്കന്‍പാട്ടുണ്ടാക്കിയിട്ടുണ്ട്. ‘വടക്കന്‍പാട്ടിലെ പഴശ്ശിരാജ’ എന്ന ലേഖനത്തില്‍ ചര്‍ച്ചചെയ്യുന്നത് തദ്ദേശീയര്‍ പാടിയ പാട്ടിലെ പഴശ്ശിരാജയെപ്പറ്റിയാണ്. നഗരസംസ്‌കാരങ്ങള്‍ ഇന്ത്യയില്‍ ഹാരപ്പന്‍ സംസ്‌കൃതിയുടെ കാലംതൊട്ട് ആരംഭിച്ചതാണ്. തെരുവുകളുടെ പരിണാമം പരിശോധിക്കാനുള്ള ശ്രമമാണ് ‘തെരുവിന്റെ ചരിത്രം’ എന്ന ലേഖനം. മനുഷ്യര്‍ വ്യത്യസ്ത ആശയാദര്‍ശങ്ങളുടെ പേരില്‍, ബഹുഭാഷാ സംസ്‌കാരങ്ങളുടെ പേരില്‍ പോരടിക്കുന്ന കാലത്ത് സഹവര്‍ത്തിത്വത്തെയും സാംസ്‌കാരിക സമന്വയത്തെയുമൊക്കെ ഉയര്‍ത്തിക്കാട്ടേണ്ടത് അനിവാര്യമാണ്. ‘കേരളത്തിലെ ബഹുസാംസ്‌കാരികതയുടെ ചരിത്രം’ എന്ന ലേഖനം ഇവിടെ നിലനിന്നിരുന്ന വ്യത്യസ്ത സംസ്‌കാരങ്ങളെപ്പറ്റിയും അവരുടെ കൊള്ളകൊടുക്കയെപ്പറ്റിയും ചര്‍ച്ചചെയ്യുന്നു.

മധ്യകാലത്തെ കോഴിക്കോടിനെയും സാമൂതിരിയെയുംകുറിച്ചുള്ള ലേഖനങ്ങളാണ് ‘കോഴിക്കോടും സാമൂതിരിയും’ എന്ന മൂന്നാം ഭാഗത്തുള്ളത്. സാമൂതിരി മധ്യകാലകേരളത്തിലെ ഒരു പ്രധാന സ്വരൂപത്തിന്റെ ഭരണാധിപന്‍ എന്ന നിലയില്‍ നേടുന്ന വളര്‍ച്ചയും അദ്ദേഹത്തിന്റെ ബഹുമതി നാമങ്ങള്‍ നല്‍കുന്ന സൂചനകളുമാണ് ‘സാമൂതിരി എന്ന പേര്’ എന്ന ലേഖനത്തില്‍ വിലയിരുത്തുന്നത്. പേരുകളെ കോഡുകളായി കണക്കാക്കിയാല്‍ അവ ഡീകോഡ് ചെയ്ത് എങ്ങനെ വിവരങ്ങള്‍ ഉപയോഗപ്പെടുത്താമെന്നതിന്റെ ഉദാഹരണമായി ‘പൂന്തുറക്കോന്‍’ എന്ന പേരിനെപ്പറ്റിയുള്ള ലേഖനത്തെ കണക്കാക്കാം.

സാധാരണ ജനങ്ങള്‍ കത്തുകള്‍ എഴുതാന്‍ ആരംഭിച്ചത് പോസ്റ്റല്‍ സമ്പ്രദായം നടപ്പായതിന് ശേഷമാണ്. എന്നാല്‍ പ്രാചീനകാലം തൊട്ടുതന്നെ സന്ദേശങ്ങള്‍ അയക്കാറുള്ളതായി നമുക്കറിയാം. കാളിദാസന്റെ മേഘസന്ദേശം തൊട്ട് ഒട്ടേറെ സന്ദേശകാവ്യങ്ങളും പല ഭാഷകളിലായി ഉണ്ടായിട്ടുണ്ട്. ‘കോഴിക്കോട്ടെ എഴുത്തുകുത്തുകള്‍’ എന്ന ലേഖനം മധ്യകാലത്തെ സാമൂതിരിനാട്ടിലെ ഈയൊരു സമ്പ്രദായത്തെപ്പറ്റിയാണ് പരിശോധിക്കുന്നത്. സാമൂതിരിയുടെ ആസ്ഥാനം കോഴിക്കോട്ടാണെങ്കിലും നമുക്ക് ലഭ്യമായ സാമൂതിരിരേഖകളിലേറെയും പൊന്നാനി കോവിലകത്ത് താമസിക്കുമ്പോഴുള്ള വിവരങ്ങളാണെന്ന് കാണാം. രണ്ടാം ആസ്ഥാനമെന്ന നിലയില്‍ കണക്കാക്കപ്പെട്ട തുറമുഖപട്ടണമായ പൊന്നാനിയെപ്പറ്റിയുള്ള ചര്‍ച്ചയാണ് ‘മധ്യകാലത്തെ പൊന്നാനി’യെന്ന ലേഖനം.

സാമൂതിരിയെ പുകഴ്ത്തുന്ന ധാരാളം കൃതികള്‍ കൊട്ടാരം കവികളും പണ്ഡിതന്മാരും രചിച്ചിട്ടുണ്ട്. എന്നാല്‍ സാമൂതിരിയെ നിശിതമായി വിമര്‍ശിക്കുന്ന 17-18 നൂറ്റാണ്ടിലെ ആത്മകഥാപരമായ കുറിപ്പും നമുക്ക് ലഭ്യമായിട്ടുണ്ട്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.