DCBOOKS
Malayalam News Literature Website

മികച്ച നടന്‍ സുരാജ്, നടി കനി കുസൃതി; 2020-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Kerala State Film Awards
Kerala State Film Awards

തിരുവനന്തപുരം: 50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി). മികച്ച നടി കനി കുസൃതി (ബിരിയാണി), മികച്ച സ്വഭാവ നടന്‍ ഫഹദ് ഫാസില്‍ ( കുമ്പളങ്ങി നൈറ്റ്‌സ്), മികച്ച സ്വഭാവ നടി സ്വാസിക വിജയ് ( വാസന്തി) മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി (ജെല്ലിക്കെട്ട്), മികച്ച ചിത്രം വാസന്തി മികച്ച ബാലതാരം കാതറിന്‍ വിജി .

പുരസ്‌കാരങ്ങള്‍

  • മികച്ച ചിത്രം: വാസന്തി, ഷിനോസ് റഹ്മാന്‍, ഷിജാസ് റഹ്മാന്‍
  • മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ, മനോജ് കാന

  • മികച്ച സംഗീതസംവിധായകന്‍: സുഷിന്‍ ശ്യാം

  • മികച്ച ഗായകന്‍: നജീം അര്‍ഷാദ്

  • മികച്ച ഗായിക: മധുശ്രീ നാരായണന്‍

  • പ്രത്യേക ജൂറി പരാമര്‍ശം, നിവിന്‍ പോളി, അന്ന ബെന്‍

  • കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്‌സ്

  • മികച്ച നവാഗത സംവിധായകന്‍: രതീഷ് ദാസ്( ആന്‍ഡ്രോയ്‌സ് കുഞ്ഞപ്പന്‍ )

  • മികച്ച ചിത്രസംയോജകന്‍: കിരണ്‍ദാസ്

  • കുട്ടികളുടെ ചിത്രം: നാനി

  • പ്രത്യേക ജൂറി അവാര്‍ഡ്: സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍-മരയ്ക്കാന്‍ അറബിക്കടലിന്റെ സിംഹം

  • മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം, ഡോ. പി കെ രാജശേഖരന്‍

  • മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം ബിപിന്‍ ചന്ദ്രന്‍

119 സിനിമകളായിരുന്നു ഇക്കുറി മത്സര രംഗത്തുള്ളത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ടായിരുന്നു ജൂറി ചെയര്‍മാന്‍. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എഞ്ചിനീയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്ന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

Comments are closed.