DCBOOKS
Malayalam News Literature Website

കേരള സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവത്തില്‍ ഡി സി ബുക്‌സും

തൃശൂർ; കേരള സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവത്തില്‍ ഡി സി ബുക്‌സും പങ്കെടുക്കുന്നു(സ്റ്റാൾ നമ്പർ 61-63).  അക്കാദമി അങ്കണത്തിൽ 2022 ഡിസംബര്‍ 2ന് ആരംഭിച്ച ദേശീയ പുസ്തകോത്സവവും ദിശകൾ സംസ്‌കാരികോത്സവവും 11ന് അവസാനിക്കും.

വിവിധ ദിവസങ്ങളില്‍ നാടന്‍കലാവതരണം,  നാടകങ്ങള്‍,  മാജിക് ഷോ,  കോമഡി ഷോ,  മാപ്പിളപ്പാട്ടുകള്‍,  പുല്ലാംകുഴല്‍ വാദനം, ഭരതനാട്യം എന്നീ കലാപരിപാടികള്‍   ഉണ്ടാവും.  ഡിസംബര്‍ 11ന് സമാപനസമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി  ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും.

 

Comments are closed.