DCBOOKS
Malayalam News Literature Website

കെ.എല്‍.എഫ് ഇംപ്രിന്റ് ടൂര്‍; സി.വി.ബാലകൃഷ്ണന്റെ പ്രഭാഷണം ഡിസംബര്‍ 17-ന്

കോട്ടയം: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇംപ്രിന്റ് ടൂറിന്റെ ഭാഗമായി കേരളത്തിലെ വിവിധ കോളെജുകളില്‍ പ്രഭാഷണപരമ്പര സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ സി.വി.ബാലകൃഷ്ണന്റെ പ്രഭാഷണം ഡിസംബര്‍ 17-ന് നടക്കും. യാത്രയുടെ മാനവചരിത്രം എന്ന വിഷയത്തിലാണ് സി.വി.ബാലകൃഷ്ണന്‍ പ്രഭാഷണം നടത്തുക. 2019 ഡിസംബര്‍ 17-ാം തീയതി കോട്ടയം ബസേലിയസ് കോളെജിലെ എ.പി.മാണി മീഡിയ സെന്ററില്‍ ഉച്ചതിരിഞ്ഞ് രണ്ട് മുതല്‍ നാല് വരെയാണ് പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നത്.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണപരമ്പരയില്‍ കേരളത്തിലെ വിവിധ കോളെജുകള്‍ വേദിയാകുന്നുണ്ട്.

പരിപാടിയിലേക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

Comments are closed.