DCBOOKS
Malayalam News Literature Website

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഇ -പതിപ്പ് ; സമയക്രമം പുറത്ത്

കോട്ടയം: ഡി സി കിഴക്കെമുറി ഫൌണ്ടേഷനും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഇ പതിപ്പിന് (ഇ-കെ.എൽ.എഫ്) മെയ് 28ന് തുടക്കമാകും. പരിപാടിയുടെ സമയക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

രാവിലെ പത്തിന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഇ-കെ.എൽ.എഫ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ എ പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിക്കും. രവി ഡി സി , ജനറൽ കൺവീനർ എ കെ അബ്ദുൽ ഹക്കീം എന്നിവർ പങ്കെടുക്കും. കവിതയിലെ കാലമുദ്രകൾ എന്ന വിഷയത്തിൽ സച്ചിദാനന്ദനുമായി ഡോ. പി സുരേഷ് നടത്തുന്ന സംവാദത്തോടെ ഇ.കെ.എൽ.എഫ് പരിപാടികൾക്ക് തുടക്കമാവും.

സമയക്രമം അറിയുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ക്ലിക്ക് ചെയ്യൂ

Comments are closed.