DCBOOKS
Malayalam News Literature Website

കാത്തിരിക്കാം, കെ എല്‍ എഫ് 2022 മാർച്ചിലേക്ക്

കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനുവരിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2022 മാർച്ചിലേക്ക് നീട്ടിവെച്ചു. കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കോവിഡ്-ഒമിക്രോണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്നാണ് തീരുമാനം. പുതുക്കിയ തീയ്യതി പ്രകാരം മാര്‍ച്ച് 17,18,19, 20 തീയ്യതികളില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ച് സാഹിത്യോത്സവം നടക്കും.

ഒമിക്രോൺ വ്യാപനം ഫെബ്രുവരി പകുതിയോടെ നിയന്ത്രണ വിധേയമാകുമെന്ന
ലോകാരോഗ്യ സംഘടനയുടെയും സർക്കാരുകളുടെയും സൂചനയനുസരിച്ചാണ് മാര്‍ച്ച് മാസം കെ എല്‍ എഫ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട്, നൊബേല്‍, ഓസ്‌കാര്‍, ബുക്കര്‍, ജ്ഞാനപീഠ സാഹിത്യ പുരസ്‌കാര ജേതാക്കളടക്കം മുന്നൂറോളം പ്രമുഖ പ്രഭാഷകര്‍ പങ്കെടുക്കുന്നു. ‘ഒത്തുചേരാം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്.

രജിസ്‌ട്രേഷനായി ക്ലിക്ക് ചെയ്യൂ

 

Comments are closed.