DCBOOKS
Malayalam News Literature Website

മലയാള പുസ്തകപ്രസാധനം ചരിത്രം, വര്‍ത്തമാനം, ഭാവി; സെമിനാര്‍ ജനുവരി 11ന്

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകത്സോവത്തില്‍ ഡി സി ബുക്‌സും

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകത്സോവത്തോടനുബന്ധിച്ച് ‘മലയാള പുസ്തകപ്രസാധനം ചരിത്രം, വര്‍ത്തമാനം, ഭാവി’ എന്ന വിഷയത്തില്‍ 2023 ജനുവരി 11ന് ഉച്ചയ്ക്ക് 2 മണിക്ക് സെമിനാര്‍ നടക്കും. 2023 ജനുവരി 9 മുതല്‍ 15 വരെനടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകത്സോവത്തില്‍ ഡി സി ബുക്‌സും പങ്കെടുക്കുന്നു. മന്ത്രി പി രാജീവ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. എസ്.പി.സി.എസ്. പ്രസിഡന്റ് അഡ്വ.പി.കെ.ഹരികുമാര്‍ മോഡറേറ്ററാകും.

ഡോ.എം.കെ.മുനീര്‍ എംഎല്‍എ (ഒലിവ് പബ്ലിക്കേഷന്‍സ്), ആശ്രാമം ഭാസി (സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ്), എന്‍.ഇ.മനോഹര്‍ (പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്), പ്രതാപന്‍ തായാട്ട് (ഹരിതം ബുക്‌സ്), ടി.ജയചന്ദ്രന്‍ (സി.ഐ.സി.സി. ബുക്‌സ്), ഡോ.എം.രാജീവ്കുമാര്‍ (കുരുക്ഷേത്ര ബുക്‌സ്), കെ.ആര്‍.രാജ്‌മോഹന്‍ (ഡപ്യൂട്ടി ജനറല്‍ മാനേജര്‍, ഡി സി ബുക്‌സ്) എന്നിവര്‍ പങ്കെടുക്കും. നിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷത്തിന്റെയും സ്വാതന്ത്രത്തിന്റെ 75ാം വാർഷികം പ്രമാണിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി നിയമസഭ സമുച്ചയത്തിലാണ് പുസ്തകത്സോവം നടക്കുന്നത്.

 

Comments are closed.