DCBOOKS
Malayalam News Literature Website

ജീനോം ഡേറ്റ സെന്റര്‍ സ്ഥാപിക്കാന്‍ കേരളം; സെമിനാര്‍ നാളെ

കേരള സര്‍ക്കാര്‍ സംരംഭമായ കെ-ഡിസ്‌ക് വിഭാവനംചെയ്ത കേരള ജീനോം ഡേറ്റ സെന്റര്‍ സ്ഥാപിക്കുന്നതിന്റെ ആദ്യപടിയായി സംഘടിപ്പിക്കുന്ന സെമിനാര്‍ മാര്‍ച്ച് 14ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ നടക്കും. വിദേശത്തുനിന്നുള്‍പ്പെടെയുള്ള വിദഗ്ദര്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കും.

അതേസമയം കേരള ജീനോം ഡേറ്റ സെന്റര്‍, മൈക്രോബയോം മികവിന്റെ കേന്ദ്രം എന്നീ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിക്കും. തിങ്കളാഴ്ച വൈകുന്നേരം 5.30-ന് മാസ്‌കറ്റ് ഹോട്ടലിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. കെ-ഡിസ്‌കും ഡി സി ബുക്‌സും ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്ന ‘Introduction to Genomics and Kerala Genome Centre’ എന്ന പുസ്തകം ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും.

ബയോടെക് മേഖലയിലെ വ്യവസായ-ഗവേഷണ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജനിതക വിവരങ്ങള്‍ ക്രമപ്പെടുത്തി സംഭരിച്ചു സൂക്ഷിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡേറ്റാ സെന്റര്‍ എന്ന ഖ്യാതിയോട് കൂടി ജീനോം ഡേറ്റ സെന്റര്‍ കേരളത്തില്‍ വിഭാവനം ചെയ്യുന്നത്. നിലവില്‍ ചൈനയും ഇംഗ്ലണ്ടുമാണ് ജീനോം ഡേറ്റാ സെന്ററുകള്‍ സ്ഥാപിക്കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത്.

ജനതിക വിവരങ്ങള്‍ വന്‍തോതില്‍ സംഭരിച്ചുവെക്കുന്ന ഡേറ്റാബേസാണ് ജീനോം ഡേറ്റാ സെന്ററുകള്‍. ലോകത്തെമ്പാടുമുള്ള വിദഗ്ധര്‍ക്ക് പരസ്പരം ഡേറ്റകള്‍ കൈമാറാന്‍ ഇതുവഴി സാധിക്കും.

Comments are closed.