DCBOOKS
Malayalam News Literature Website

പ്രളയദുരിതത്തില്‍ സഹായഹസ്തമായി നാടിനൊപ്പം ഡി.സി ബുക്‌സും

ആര്‍ത്തലച്ചെത്തിയ മഴയില്‍ സര്‍വ്വതും നശിച്ച് ദുരിതക്കയത്തിലായ കേരളത്തിലെ ജനങ്ങള്‍ക്ക് വിവിധ മേഖലകളില്‍ സഹായഹസ്തമൊരുക്കി ഡി സി ബുക്‌സും. കേരളത്തിലെ ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി മരുന്ന്, ഭക്ഷണം, വസ്ത്രം, തുടങ്ങി പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഉതരുന്ന എല്ലാ കാര്യങ്ങളും സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്ത് ഡി.സി ബുക്‌സും സഹായഹസ്തമൊരുക്കി.

ഒപ്പം കോട്ടയം ജില്ലാ ഭരണകൂടവും ഡി.സി ബുക്‌സും മി ആന്‍ഡ് യൂ എന്ന സംഘവും സംയുക്തമായി ചേര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികള്‍ക്കായി കഥാവതരണവും കളികളും സംഘടിപ്പിക്കുന്നുണ്ട്. പ്രളയദുരിതം കുട്ടികളിലുണ്ടാക്കിയ മാനസികാഘാതത്തെ ലഘൂകരിക്കുന്നതിനും അവരില്‍ ശുഭാപ്തി വിശ്വാസം വളര്‍ത്തുന്നതിനും മാനസികോല്ലാസത്തിനുമായാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രശസ്ത നാടകകലാകാരനായ മനു ജോസിന്റെ നേതൃത്വത്തിലാണ് വിവിധ ക്യാമ്പുകളില്‍ പരിപാടി നടത്തുന്നത്.

Comments are closed.