DCBOOKS
Malayalam News Literature Website

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എഴുത്തുകാരുടെ വിലയേറിയ സംഭാവന

 

കേരളജനതയെ ഒന്നടങ്കം വിറങ്ങലിപ്പിച്ച ദുരന്തമായിരുന്നുവല്ലോ ഇക്കഴിഞ്ഞ ആഴ്ചയില്‍ നാം നേരിട്ടത്. നൂറ്റാണ്ട് കണ്ട മഹാപ്രളയത്തില്‍ ഒന്നൊഴിയാതെ എല്ലാം ഒലിച്ചുപോയി, സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് ലോകമെമ്പാടുമുള്ള ജനത ഒത്തൊരുമിക്കുകയാണ്. ഇതോടൊപ്പം ഡി.സി ബുക്‌സും മലയാളത്തിന്റെ പ്രിയ എഴുത്തുകാരും കൈകോര്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി എഴുത്തുകാര്‍ തങ്ങളുടെ സംഭാവനകള്‍ നല്‍കുന്നു.

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ എം. മുകുന്ദന്‍, എസ്. ഹരീഷ്, കെ.ആര്‍ മീര, ബി രാജീവന്‍, വീരാന്‍കുട്ടി, എം.ബി മനോജ്, വിനോയ് തോമസ്, രാജീവ് ശിവശങ്കരന്‍, വിനു എബ്രഹാം, കെ അരവിന്ദാക്ഷന്‍, വി. മുസഫര്‍ അഹമ്മദ്, പി.കെ ജയലക്ഷ്മി തുടങ്ങി നിരവധി പേര്‍ അവരുടെ കൃതികളുടെ റോയല്‍റ്റി വിഹിതത്തില്‍ നിന്നും ഒരു നിശ്ചിത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി ഡി.സി ബുക്‌സിന് കൈമാറി. ഇനിയും നിരവധി എഴുത്തുകാര്‍ ഈ സംരംഭത്തില്‍ കൂട്ടായി പ്രവര്‍ത്തിക്കാനും യോജിച്ച് വിഭവസമാഹരണം നടത്താനും താത്പര്യം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

പ്രളയം സൃഷ്ടിച്ച ശൂന്യതയില്‍ നിന്നും നമ്മുടെ സഹോദരങ്ങളെ കൈപിടിച്ചുയര്‍ത്താം. അതിനായി ഒത്തൊരുമിക്കാം…

Comments are closed.