DCBOOKS
Malayalam News Literature Website

ഇ.വി രാമകൃഷ്ണന് കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ്

നിരൂപകനും ഗ്രന്ഥകാരനുമായ ഇ.വി.രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ‘മലയാള നോവലിന്റെ ദേശകാലങ്ങള്‍’ എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. മാർച്ച് 12ന്  പുരസ്കാരം സമർപ്പിക്കും.

കണ്ണൂർ ജില്ലയിലെ വിളയാങ്കോടിൽ 1951-ലാണ്  ഇ.വി.രാമകൃഷ്ണന്റെ ജനനം. ഗുജറാത്തിൽ ഗാന്ധിനഗറിലെ `സെൻട്രൽ യൂണിവേഴ്‌സിറ്റി ഒഫ് ഗുജറാത്തി’ൽ സ്‌കൂൾ ഒഫ് ലാങ്‌ഗ്വേജ്, ലിറ്ററേച്ചർ ആന്റ് കൾച്ചറൽ സ്റ്റഡീസിൽ പ്രൊഫസറും ഡീനുമായി റിട്ടയർ ചെയ്തു. ഇംഗ്ലിഷിലും മലയാളത്തിലുമായി എഡിറ്റ് ചെയ്ത പുസ്തകങ്ങളടക്കം നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവ: അക്ഷരവും ആധുനികതയും വിമർശനത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് (1995), ടി. ഭാസ്‌കരൻ മെമ്മോറിൽ ട്രസ്റ്റിന്റെ വൈഖരി അവാർഡ് (2018), ഓടക്കുഴൽ അവാർഡ് (2018) എന്നിവ ലഭിച്ചിട്ടുണ്ട്. വാക്കിലെ സമൂഹം, ദേശീയതകളും സാഹിത്യവും, അനുഭവങ്ങളെ ആർക്കാണു പേടി?, മലയാളനോവലിന്റെ ദേശകാലങ്ങൾ, Making it New: Modernism in Malayalam, Marathi and Hindi Poetry; Locating Indian Literature Text Tradition and Translations, Terms of Seeing: New and Selected Poems, Tips for Living in an Expanding Universe.

 

 

 

Comments are closed.