DCBOOKS
Malayalam News Literature Website

അഖില്‍ പി ധര്‍മ്മജന്റെ ‘റാം c/o ആനന്ദി’ സിനിമയാകുന്നു

അഖിൽ പി ധർമ്മജന്റെ ‘റാം c/o ആനന്ദി’ സിനിമയാകുന്നു. വെൽത്ത് ഐ സിനിമാസിന്റെ ബാനറിൽ നിർമ്മാതാവ് വിഘ്‌നേഷ് വിജയകുമാറാണ് പുസ്തകം സിനിമായാക്കുന്നത്.  നവാഗത അനുഷ പിള്ളയാണ് സംവിധായിക. പ്രണയം, സൗഹൃദം, പ്രതികാരം, യാത്ര എല്ലാചേരുവകളും ചേര്‍ത്തെഴുതിയ നോവലാണ്  അഖില്‍ പി ധര്‍മ്മജന്റെ  റാം C/O ആനന്ദി‘. ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽനിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിനെ വരവേറ്റത് വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ്. ഡി സി ബുക്സാണ് പ്രസാധകർ.

 

View this post on Instagram

 

A post shared by akhil p dharmajan (@akhilpdharmajan)


കൊച്ചി ഗ്രാന്റ് ഹയാത്തിൽ നടന്ന ചടങ്ങിൽ വെൽത്ത് ഐ ഗ്രൂപ്പ് സിഇഒ വിഘ്‌നേഷ് വിജയകുമാറും സംവിധായകനും വെൽത്ത് ഐ സിനിമാസ് ജൂറിചെയർമാൻ കൂടിയായ കമലും ചേർന്നാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. മലയാളം തമിഴ് ഭാഷകളിലായി അണിയിച്ചൊരുക്കുന്ന സിനിമയിൽ ഇരു സിനിമാ മേഖലയിലെയും പ്രമുഖതാരങ്ങൾ അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ.

 

Comments are closed.