DCBOOKS
Malayalam News Literature Website

‘കഥ തേടുന്ന മനസ്സ്’ പ്രകാശനം ചെയ്തു

ഫാ. രഞ്ജന്‍ നെല്ലിമൂട്ടില്‍ രചിച്ച മനഃശാസ്ത്ര ലേഖനങ്ങളുടെ സമാഹാരം ‘കഥ തേടുന്ന മനസ്സ്’ പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ ജോര്‍ജ് ഓണക്കൂറില്‍ നിന്നും ഐസക് ഈപ്പന്‍ Textആദ്യപ്രതി ഏറ്റുവാങ്ങി. പ്രമുഖ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. കൃഷ്ണപ്രസാദ് ശ്രീധര്‍ പുസ്തകാവതരണം നടത്തി. സജി മര്യാപുരം അധ്യക്ഷത വഹിച്ചു. ഫാ. രഞ്ജന്‍ നെല്ലിമൂട്ടില്‍, സാജന്‍ വേളൂര്‍, എന്നിവര്‍ പ്രസംഗിച്ചു.

മനുഷ്യജീവിതപ്രയാണത്തിലെ ഓരോ അനുഭവവും എല്ലാവരെയും ബാധിക്കുന്നുണ്ട്. ഒരാളും ഒറ്റയ്ക്കൊരു തുരുത്തല്ലെന്നും സമൂഹമായി ഒരാളെ നിലനിര്‍ത്തുന്നതില്‍ ഈ അനുഭവങ്ങള്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും നമുക്കറിയാം. എന്നാല്‍ മനസ്സ് എങ്ങനെയൊക്കെയാണ് ഓരോ അനുഭവത്തെയും സമീപിക്കുന്നത്, എങ്ങനെയാണ് ജീവിതബന്ധങ്ങളെ വ്യാഖ്യാനിച്ച് അതിലെ ശരി തെറ്റുകളെ തരം തിരിക്കുകയും ഒരേസമയം ആന്തരികവും ബാഹ്യവുമായ അറിവുകളെ ഈ പ്രക്രിയയില്‍ ഉപയോഗിക്കുകയും ചെയ്യേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. അത്തരം കാര്യങ്ങള്‍ വളരെ ലളിതമായി പറയുകയാണ് ഫാ. രഞ്ജന്‍ നെല്ലിമൂട്ടിലിന്റെ ‘കഥതേടുന്ന മനസ്സ്’ എന്ന ഈ പുസ്തകത്തില്‍.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.