DCBOOKS
Malayalam News Literature Website

എബ്രഹാം മാത്യുവിന്റെ ‘കരയുന്നെങ്കില്‍ എന്തിന്?’ ; പുസ്തകപ്രകാശനം നാളെ

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എബ്രഹാം മാത്യുവിന്റെ ‘കരയുന്നെങ്കില്‍ എന്തിന്?’ എന്ന പുസ്തകം Textതിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ വേദിയില്‍ വെച്ച് നാളെ (28 ജൂണ്‍ 2023) പ്രകാശനം ചെയ്യും. ഡോ.വി.വേണു ഐഎഎസ്, റെജി ജേക്കബ് ഐപിഎസ്, എബ്രഹാം മാത്യു എന്നിവര്‍ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കും.

മരണം ഒരു ഫലിതമാണെന്നും പ്രത്യേകിച്ചും അവനവന്റേതെന്നും സി.ജെ. തോമസ് ഒരു നാടകത്തിൽ പറയുന്നുണ്ട്. ഇവിടെയും അതു സംഭവിക്കുന്നു. വിദേശത്തുവെച്ചു മരിച്ച് ബോഡിയായി നാട്ടിലെത്തി നിരവധി നാടകങ്ങൾ കാണേണ്ടിവരുന്ന ജോർജുകുട്ടിയുടെയും ഒപ്പം മക്കളുടെയും നാട്ടുകാരുടെയും കഥ ഫലിതരൂപത്തിൽ പറഞ്ഞു ഫലിപ്പിക്കുന്ന പുസ്തകമാണ് ‘കരയുന്നെങ്കില്‍ എന്തിന്?’.

ജൂലൈ 7ന് പുസ്തകമേള സമാപിക്കും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.