DCBOOKS
Malayalam News Literature Website

ലാജോ ജോസിന്റെ ഏറ്റവും പുതിയ നോവല്‍ ‘കന്യാ – മരിയ’; പ്രീബുക്കിങ് ആരംഭിച്ചു

ലാജോ ജോസിന്റെ ഏറ്റവും പുതിയ നോവല്‍ ‘കന്യാ-മരിയ’ യുടെ പ്രീബുക്കിങ് ആരംഭിച്ചു. പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് എഴുത്തുകാരന്റെ കൈയ്യൊപ്പോട് കൂടി കോപ്പികള്‍ സ്വന്തമാക്കാവുന്നതാണ്.

നോവലിന്റെ കവർ ചിത്രം യുവ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്തു.

മലയാളികള്‍ക്ക് ഉദ്വേഗജനകമായ വായനാനുഭവം സമ്മാനിച്ച ‘റൂത്തിന്റെ ലോകം’ , ‘കോഫി ഹൗസ്’, ‘ഹൈഡ്രാഞ്ചിയ’ , ‘റെസ്റ്റ് ഇന്‍ പീസ്’ എന്നീ നോവലുകള്‍ക്ക് ശേഷം ലാജോ ജോസിന്റേതായി പുറത്തിറങ്ങുന്ന നോവലാണ് ‘കന്യാ-മരിയ’. ഓരോ പേജും ഇനി എന്ത് എന്ന ആകാംക്ഷയോടെ മാത്രം വായിച്ചുതീര്‍ക്കാനാവുന്ന നോവല്‍. ഡി സി ബുക്‌സാണ് പ്രസാധകര്‍.

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.