DCBOOKS
Malayalam News Literature Website

കണ്ണൂർ ബുക്‌ഫെയറിന് തുടക്കമായി

അർച്ചന പോളിന്റെ “ഡി സി ക്വിസ് ചരിത്രം” എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

കണ്ണൂരിൽ ഡി സി ബുക്സ് സംഘടിപ്പിച്ചിരിക്കുന്ന ബുക് ഫെയറിന്റെ ഉദ്‌ഘാടനവും Textപുസ്തകപ്രകാശനവും അനുമോദനയോഗവും പയ്യാമ്പലം ഉർസുലൈൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സിസ്റ്റർ അർച്ചന പോൾ ഡി സി ബുക്‌ഫെയർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ കൂടിയായ സിസ്റ്റർ അർച്ചന പോളിന്റെ  “ഡി സി ക്വിസ് ചരിത്രം”  എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറുമായ സുനിൽ ജോൺ നിർവ്വഹിച്ചു. സിസ്റ്റർ അർച്ചന പോളിനെ ചടങ്ങിൽ ആദരിച്ചു. മദർ സുപ്പീരിയർ വീണ പാണക്കാട് , ഡി സി ബുക്‌സ് എഡിറ്റർ ദീപ്തി ദിനേശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജൂലൈ 3 ,4 ,5 തീയ്യതികളിലാണ് പുസ്തകമേള നടക്കുന്നത്.

Comments are closed.