DCBOOKS
Malayalam News Literature Website

കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി അന്തരിച്ചു

കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി അന്തരിച്ചു. ചെന്നൈ രാമചന്ദ്ര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അനാരോഗ്യം കാരണം ദീര്‍ഘനാളുകളായി ആശുപത്രിയിലായിരുന്നു അദ്ദേഹം.

കാഞ്ചി കാമകോടി പീഡത്തിന്റെ അറുപത്തിയൊമ്പാതാമത്തെ സ്ഥാനപതിയാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം നവംബറിലും അദ്ദേഹത്തെ കടുത്ത അസുഖ ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Comments are closed.