DCBOOKS
Malayalam News Literature Website

ശബരിമല ദര്‍ശനം കഴിഞ്ഞെത്തിയ കനകദുര്‍ഗ ഭര്‍തൃമാതാവിന്റെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍

മലപ്പുറം: ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയ കനകദുര്‍ഗക്ക് മര്‍ദ്ദനമേറ്റു. പുലര്‍ച്ചെ വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സുരക്ഷയൊരുക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുര്‍ഗയെ പെരിന്തല്‍മണ്ണയിലെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരുക്ക് ഗുരുതരമല്ല.

സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ കനകദുര്‍ഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് പുലര്‍ച്ചെയോടെ വീട്ടിലെത്തിയത്. ഏഴുമണിക്കാണ് തര്‍ക്കത്തെ തുടര്‍ന്ന് കനകദുര്‍ഗക്ക് മര്‍ദ്ദനമേല്‍ക്കുന്നത്. അതേസമയം ഭര്‍ത്താവിന്റെ അമ്മയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അടിയേറ്റ കനകദുര്‍ഗ ഭര്‍തൃമാതാവിനെ തിരിച്ച് മര്‍ദ്ദിച്ചെന്നാണ് ഇവരുടെ ആരോപണം. സംഭവത്തില്‍ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല.

 

Comments are closed.