DCBOOKS
Malayalam News Literature Website

കളരിപ്പയറ്റ്: ചരിത്രവര്‍ത്തമാനവും അവതരണവും

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അവസാനദിനം നടന്ന കളരിപ്പയറ്റ് അവതരണവും ചര്‍ച്ചയും ആസ്വാദകരുടെ മനംകവര്‍ന്നു. ചര്‍ച്ചയില്‍ വളപ്പില്‍ കരുണന്‍ ഗുരുക്കള്‍, ബിനീഷ് പുതുപ്പണം എന്നിവര്‍ പങ്കെടുത്തു.

കേരളത്തിന്റെ തനത് ആയോധനകലയാണ് കളരിപ്പയറ്റെന്ന് ഓര്‍മിപ്പിക്കുകയായിരുന്നു ബിനീഷ് പുതുപ്പണം. പ്രയോഗതിന് വേണ്ടിയുള്ള കളരിപ്പയറ്റാണ് പണ്ടുകാലങ്ങളില്‍ നടന്നതെങ്കില്‍ ഇന്നത് വിനോദത്തിനായി ഉപയോഗിക്കുന്നുവെന്ന് വളപ്പില്‍ കരുണന്‍ ഗുരുക്കള്‍ പറഞ്ഞു. ഗുരുക്കന്മാര്‍ ശിഷ്യന്മാരില്‍ നിന്ന് പല വിദ്യകളും ഒളിപ്പിച്ചുവെയ്ക്കുന്നുവെന്നുള്ള ചോദ്യത്തിന് വിശ്വാസമില്ലായ്മയാണ് അതിന്റെ കാരണമായി ഗുരുക്കള്‍ ചൂണ്ടിക്കാണിച്ചത്.

കളരിപ്പയറ്റ് ഫാന്റസിയായി മാറുന്നുവെന്നുള്ള ആശങ്ക ഗുരുക്കള്‍ പ്രകടിപ്പിച്ചു. ഇപ്പോഴും കേരളത്തിലും തമിഴ് നാടിന്റെ ചില ഭാഗങ്ങളിലും ഈ പുരാതനമായ ആയോധനമുറ അഭ്യസിച്ചു വരുന്നുണ്ട്. കരാട്ടെ, കുങ്ഫു തുടങ്ങിയ ആയോധന സമ്പ്രദായങ്ങളോട് കിടപിടിക്കത്തക്കവിധത്തില്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തപ്പെട്ടതും ക്രമാനുഗതമായ പരിശീലനംകൊണ്ട് ആത്മരക്ഷയ്‌ക്കൊപ്പം ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതുമായ സമഗ്രമായൊരു കായികകലയാണ് കളരിപ്പയറ്റെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തു.

Comments are closed.